പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്തെന്ന് പരാതി; അറബി കോളജ് അധ്യാപകൻ ഒളിവിൽ
text_fieldsമലപ്പുറം: കല്‍പകഞ്ചേരിയില്‍ അറബി കോളജ് അധ്യാപകൻ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്തതായി പരാതി. പരാതിയിൽ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതോടെ അധ്യാപകൻ ഒളിവിൽ പോയി.
അധ്യാപകനായ സലാഹുദ്ദീൻ തങ്ങളാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡനവിവരം പുറത്തുപറയരുതെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പീഡനവിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും പിന്നീട് പരാതി കൽപകഞ്ചേരി പൊലീസിന് കൈമാറുകയുമായിരുന്നു.
കോളജിലെ മറ്റ് പെണ്‍കുട്ടികളേയും ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെങ്കിലും ഇക്കാര്യവും അന്വേഷിക്കുന്നുണ്ടെന്നും പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും കല്‍പകഞ്ചേരി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.