അറബി ഭാഷാപഠനം വ്യാപകമാക്കണം -കുഞ്ഞാലിക്കുട്ടി
text_fieldsപി.കെ. കുഞ്ഞാലിക്കുട്ടി
തിരൂർ: ലോകോത്തര ഭാഷയായ അറബി ഭാഷാ പഠനം കേരളത്തിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും അത് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) സംസ്ഥാന സമ്മേളന ഭാഗമായി നടന്ന പ്രമേയചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ പുരസ്കാരം മുൻ സംസ്ഥാന പ്രസിഡൻറ് ഇബ്രാഹിം മുതൂരിന് സമ്മാനിച്ചു. സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ നദ്‍വി കൂരിയാട് മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അസിസ്റ്റൻറ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, കെ.എൻ.എം മർകസുദ്ദഅ് വ സംസ്ഥാന സെക്രട്ടറി ടി.എം. മനാഫ്, വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ പ്രതിനിധി ഡോ. ഷാനവാസ് പറവണ്ണ, കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി ടി.സി. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ലത്തീഫ് സ്വാഗതവും സംസ്ഥാന സമിതി അംഗം സി. മുഹമ്മദ് നന്ദിയും പറഞ്ഞു. മൂന്നു ദിവസത്തെ സമ്മേളനത്തിന് ശനിയാഴ്ച സമാപനമാവും. സമാപനത്തിന് മുന്നോടിയായി തിരൂർ നഗരത്തിൽ പ്രകടനം നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.