ആറളം: ബന്ധുക്കൾക്ക് ജോലി, ആനകളെ തുരത്തും
text_fieldsആറളം: കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ആറളം പഞ്ചായത്ത് ഓഫിസിലെ സർവകക്ഷി യോഗത്തിൽ, വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായി മന്ത്രി അറിയിച്ചു.
പുനരധിവാസ മേഖലയിലെ ആനകളെ രാത്രി മുതൽ കാട്ടിലേക്ക് തുരത്തിയോടിക്കും, മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് താൽക്കാലിക ജോലി നൽകും എന്നിവയാണ് തീരുമാനങ്ങൾ.
തുടർന്ന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി-ലീല ദമ്പതികളുടെ മൃതദേഹങ്ങൾ പതിമൂന്നാം ബ്ലോക്കിൽ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.