സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡ് ഇതാണ്
text_fieldsകേളകം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ആറളം പഞ്ചായത്തിലെ ആറളം ഫാം വാർഡിൽ. ഇൗ വാർഡിലെ വോട്ടർമാരുടെ എണ്ണം 3885 ആണ്.
ആറളം ഫാം വാർഡിനെ ഇടമലക്കുടി മോഡലിൽ ആദിവാസി ഗ്രാമപഞ്ചായത്തായി മാറ്റണമെന്ന ആദിവാസി സമൂഹത്തിെൻറ ആവശ്യത്തിന് ഒരു ദശകത്തിെൻറ പഴക്കമുണ്ട്. ആറളം ഫാം വാർഡ് വിജനത്തിന് സർക്കാർ തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങൾ ഇഴഞ്ഞു. കോവിഡ് പ്രതിസന്ധിയും വിലങ്ങുതടിയായി.
ആറളം പഞ്ചായത്തിലെ 17 വാർഡുകളിൽപെട്ടതാണ് ആറളം ഫാം. 3500 ഏക്കർ സ്ഥലത്തായി 3885 വോട്ടർമാരുള്ള ആറളം ഫാം വാർഡിനെ മൂന്നാക്കി പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 19 ആക്കാനായിരുന്നു ശിപാർശ ഉണ്ടായിരുന്നത്. സാധാരണ വാർഡിെൻറ അഞ്ചിരട്ടി വലുപ്പത്തിൽ ഒരു വാർഡ് എന്നത് വികസന സന്തുലിതാവസ്ഥ തകർക്കുമെന്നായിരുന്നു വിലയിരുത്തൽ.
പഞ്ചായത്തുകളിൽ 1000 വോട്ടർമാർക്ക് ഒരു വാർഡ് എന്നതാണ് തെരഞ്ഞെടുപ്പു കമീഷൻ നയം. നേരിയ എണ്ണത്തിെൻറ കൂടുതലും കുറവും ഉണ്ടാകാറുണ്ടെങ്കിലും ആറളം ഫാമിലെ അത്രയും വോട്ടർമാർ ഒരു വാർഡിലും ഇല്ല.
ഇനിയും 500 പേരെങ്കിലും വോട്ടർപട്ടികയിൽ പേരു ചേർക്കാനാകാതെ ഉണ്ടെന്നാണു സൂചന.
നിലവിലുള്ള വാർഡിനെ കീഴ്പ്പള്ളി, വളയംചാൽ, പാലക്കുന്ന് എന്നിങ്ങനെ മൂന്ന് വാർഡുകൾ ആക്കുകയായിരുന്നു ലക്ഷ്യം. വാർഡ് വിഭജനം നടന്നില്ലെങ്കിലും ഫാം വാർഡിൽ മൂന്ന് ബൂത്തുകൾ അനുവദിച്ചത് നേരിയ ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.