ആറന്മുള ഭൂമി ഏറ്റെടുക്കൽ: കൃഷിയെ ബാധിക്കില്ലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: ആറന്മുള വിമാനത്താവളപദ്ധതിക്ക് കെ.ജി.എസ് ഗ്രൂപ്പുമായി നടത്തിയ ഭൂമി കൈമാറ്റങ്ങൾ അസാധുവാക്കിയ ലാൻഡ് ബോർഡ് ഉത്തരവ് അവിടുത്തെ കൃഷിയെ ബാധിക്കില്ലെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. മിച്ചഭൂമിയായി ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പിെൻറ തീരുമാനം കൃഷിവകുപ്പിെൻറ കീഴിൽ ഈ ഭൂമിയിൽ നടന്നുവരുന്ന കൃഷിക്ക് തടസ്സമുണ്ടാവില്ല.
ഭാവികാര്യങ്ങൾ റവന്യൂ വകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. മിച്ചഭൂമി ഏറ്റെടുത്ത ഭൂമിയിൽ കൃഷിചെയ്യാൻ പാടില്ലെന്ന് വ്യവസ്ഥയില്ല. കൃഷിവകുപ്പിെൻറ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഈവർഷം തന്നെ മുഴുവൻ ഭൂമിയിലും കൃഷിനടത്തുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
കോഴഞ്ചേരി താലൂക്ക് എജുക്കേഷനൽ സൊസൈറ്റി, ചാരിറ്റബിൾ എജുക്കേഷനൽ ആൻഡ് വെൽഫെയർ സൊസൈറ്റി എന്നിവയുടെ ചെയർമാനായ എബ്രഹാം കലമണ്ണിൽ കെ.ജി.എസ് ഗ്രൂപ്പുമായി നടത്തിയ ഭൂമികൈമാറ്റമാണ് റദ്ദാക്കപ്പെട്ടത്. ഉത്തരവ് അനുസരിച്ച് 293.30 ഏക്കർ സ്ഥലം മിച്ചഭൂമിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.