ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൃശൂർ സർക്കിൾ പരിധി വെട്ടിച്ചുരുക്കി
text_fieldsതൃശൂർ: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൃശൂർ സർക്കിളിെൻറ പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. കേരളത്തോട് ചേർന്നുള്ള തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, നീലഗിരി ജില്ലകളെ ഒഴിവാക്കി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ 1997 ഏപ്രിലിൽ സ്ഥാപിച്ച തൃശൂർ സർക്കിളിൽ കേരളത്തിന് പുറമെ കന്യാകുമാരി, തിരുനെൽവേലി, നീലഗിരി ജില്ലകളിലെ പുരാതന സ്മാരകങ്ങളും പുരാവസ്തു കേന്ദ്രങ്ങളുമുണ്ടായിരുന്നു.
ഇവയെ പുതുതായി രൂപവത്കരിച്ച തൃശ്ശിനാപ്പള്ളി സർക്കിളിൽ ഉൾപ്പെടുത്തി. ഭരണപരമായ സൗകര്യത്തിനാണ് നടപടിെയന്നാണ് മന്ത്രാലയ വിശദീകരണം. തൃശൂർ പുല്ലഴിയിലെ സർക്കിൾ ഒാഫിസിൽ അന്വേഷിച്ചപ്പോൾ, കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.
എൻ.ഡി.എ സർക്കാരിെൻറ ഇടപെടലുകളുടെ ഭാഗമായി പല പുരാവസ്തു സ്മാരകങ്ങളുടെയും പേരുകളും ചരിത്ര പശ്ചാത്തലവും മാറ്റപ്പെടുന്ന സാഹചര്യത്തിൽ പുതിയ നീക്കം പുരാവസ്തു ഗവേഷകർ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്. ഭരണസൗകര്യത്തിെൻറ പേരിൽ പുതുതായി ആറു സർക്കിളുകൾ രൂപവത്കരിച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന വിലയിരുത്തലുമുണ്ട്.
രാജാക്കന്മാരുടെ കാലത്ത് നിർമിക്കപ്പെട്ടതും നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്നതുമായ സ്മാരകങ്ങളെ അവയുടെ സമാനതകൾ പരിഗണിച്ചാണ് വിവിധ സർക്കിളുകളായി തിരിച്ചത്. 1958ലെ വ്യവസ്ഥപ്രകാരം 24 സർക്കിളുകളാണ് ഉണ്ടായിരുന്നത്. തൃശൂരിലെ സ്മാരകങ്ങളും സൈറ്റുകളും മിക്കതും പഴയ കൊച്ചി, തിരുവിതാംകൂർ സംസ്ഥാനങ്ങളുടെ സംരക്ഷണത്തിലായിരുന്നു.
സ്മാരകങ്ങൾ 26 ആയി കുറയുംബേക്കൽ കോട്ട, മട്ടാഞ്ചേരി പാലസ്, പാലക്കാട് കോട്ട, സുൽത്താൻ ബത്തേരി ജൈന ക്ഷേത്രം അടക്കം തൃശൂർ സർക്കിളിൽ കേരളത്തിലെ 26 സ്മാരകങ്ങളും പുരാവസ്തു ൈസറ്റുകളുമാണുള്ളത്. ഇതിനുപുറമെ കന്യാകുമാരിയിലെ വിവേകാനന്ദ പാറ അടക്കം തമിഴ്നാട്ടിലെ 10 എണ്ണവുമുണ്ടായിരുന്നു. പുതിയ ഉത്തരവിെൻറ അടിസ്ഥാനത്തിൽ കേരളത്തിലെ 26 കേന്ദ്രങ്ങളായി ഇത് ചുരുങ്ങും.
എന്നാൽ, പുതിയ സ്മാരകങ്ങൾ കൂട്ടിച്ചേർക്കാൻ നിർദേശമുണ്ട്. ഇത് നേരത്തേയുള്ള ആവശ്യമാണെന്നും സ്മാരകങ്ങൾ കൂട്ടിച്ചേർക്കുന്നത് സംബന്ധിച്ച കാര്യത്തിൽ തർക്കങ്ങളാണ് തടസ്സെമന്നും പുരാവസ്തു ഗവേഷകർ പറയുന്നു. കേന്ദ്ര പുരാവസ്തു വകുപ്പിന് പുറമെ സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴിലും സ്മാരകങ്ങളും പുരാവസ്തു സൈറ്റുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.