അർച്ചനയുടെ മരണം ഗാർഹിക പീഡനത്തെ തുടർന്ന്; ഭര്‍ത്താവ് അറസ്റ്റില്‍
text_fieldsതിരുവനന്തപുരം: വെങ്ങാനൂർ ചിറത്തല വിളാകം അർച്ചന നിവാസിൽ അർച്ചന തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ കട്ടച്ചല്‍ക്കുഴി ചരുവിള സുരേഷ് ഭവനിൽ സുരേഷ് കുമാറിനെ (26) ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്.
ജൂൺ 21ന് രാത്രി 11.30 ഒാടെയാണ് അർച്ചന പൊള്ളലേറ്റ് മരിച്ചത്. പയറ്റുവിളയിലെ വാടക വീട്ടിലായിരുന്നു അർച്ചനയുടെ ദാരുണാന്ത്യം. നിലവിളി കേട്ട് മുകളിലെ നിലയിൽ താമസിക്കുന്നവർ വാതിൽ തുറന്നുനോക്കുേമ്പാൾ അർച്ചനയുടെ ശരീരത്തിൽ തീപടർന്ന നിലയിലായിരുന്നു. ബഹളം കേട്ട് നാട്ടുകാരെത്തി തീകെടുത്തി വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന്, വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
അർച്ചനയും സുരേഷുമായി ഇടക്കിടെ വഴക്കുണ്ടാകുമായിരുന്നെന്ന് അന്നുതന്നെ നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് സിറ്റി പൊലീസ് കമീഷണര്‍ ബൽറാംകുമാർ ഉപാധ്യായയുടെ പ്രത്യേക ഉത്തരവ് പ്രകാരം കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
സംഭവദിവസം അർച്ചനയും ഭർത്താവും കുടുംബവീട്ടിൽ പോയിരുന്നെന്നും അന്ന് സുരേഷ് കുപ്പിയിൽ ഡീസൽ വാങ്ങിയിരുന്നെന്നും യുവതിയുടെ പിതാവ് അശോകനും ആരോപിച്ചിരുന്നു. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷം വിശദമായി നടത്തിയ പരിശോധനകൾക്കൊടുവിലാണ് ഗാർഹിക പീഡനം മൂലമുണ്ടായ മനോവിഷമത്താലാണ് അർച്ചന മരിച്ചതെന്ന് വ്യക്തമായത്. സംഭവം നടക്കുേമ്പാൾ താൻ സുഹൃത്തിെൻറ വീട്ടിലായിരുന്നെന്നാണ് സുരേഷിെൻറ മൊഴി.
ഗാർഹിക പീഡനത്തെ തുടർന്നാണ് മരണം എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.