വോട്ട് ഏകാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും എതിരെയാകണം –ചങ്ങനാശ്ശേരി അതിരൂപത
text_fieldsകോട്ടയം: ജനാധിപത്യമൂല്യങ്ങളും ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നവർക്കാകണം നിയമസഭ തെരഞ്ഞെടുപ്പിൽ ക്രൈസ്തവർ വോട്ട് ചെയ്യേണ്ടതെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
സഭാ വൈദികർക്കും അതിരൂപത അംഗങ്ങൾക്കും അയച്ച കത്തിലാണ് ആർച് ബിഷപ് സഭാ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ അധികാരം ഏകാധിപത്യത്തിെൻറയും സ്വേച്ഛാധിപത്യത്തിെൻറയും ശൈലി ആകരുത്. ജനാധിപത്യ ഭരണസംവിധാനം അഭംഗുരം തുടരണം-ബിഷപ് കത്തിൽ വ്യക്തമാക്കുന്നു. വോട്ടവകാശം വിനിയോഗിക്കുന്നതിൽ ഉദാസീനത കാട്ടരുതെന്നും കത്തിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽനിന്ന് തീർത്തും വ്യത്യസ്ത നിലപാടാണ് സഭ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്നതെന്നും ഇതോടെ വ്യക്തമായി. തെരഞ്ഞെടുപ്പിൽ ഒരു മുന്നണിെയയും കൈയയച്ച് സഹായിേക്കെണ്ടന്ന നിലപാടിലേക്ക് ക്രൈസ്തവ സഭകൾ നീങ്ങുന്നതായി സഭാ വക്താക്കളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ 'മാധ്യമം' കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു.
അതിനിടെ, മറ്റ് ൈക്രസ്തവ വിഭാഗങ്ങളും തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ വിശ്വാസികൾക്കും വൈദികർക്കും കത്ത് അയക്കുമെന്നാണ് വിവരം. യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ ഇതുസംബന്ധിച്ച നിർദേശം നേരേത്ത വൈദികർക്ക് നൽകിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവസഭ ഇടത് അനുകൂല നിലപാടെടുത്തെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സഭകൾ രാഷ്ട്രീയ നിലപാട് പരസ്യമാക്കുന്നതത്രെ. ലെയ്റ്റി വോയ്സും തൃശൂർ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭയും' സഭയുടെ രാഷ്ട്രീയ നിലപാട് കഴിഞ്ഞദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.