പുരാവസ്തു കവർച്ച; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചു പേർ അറസ്റ്റിൽ
text_fieldsതൊടുപുഴ: റിട്ട.സർക്കാർ ജീവനക്കാരെൻറ വീട്ടിൽനിന്ന് പുരാവസ്തുക്കൾ കവർന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചുപേർ അറസ്റ്റിൽ. ബ്രാഞ്ച് സെക്രട്ടറി കരിമണ്ണൂർ പന്നൂർ തെറ്റാമലയിൽ വിഷ്ണു (22), സുഹൃത്തുക്കളായ തച്ചാമഠത്തിൽ പ്രശാന്ത്(24), സുധി(28), പാറക്കൽ വീട്ടിൽ രാകേഷ് (30), കാവാട്ടുകുന്നേൽ സനീഷ് (19)എന്നിവരെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റു ചെയ്തത്.
ജലസേചന വകുപ്പിൽനിന്ന് വിരമിച്ച ഉപ്പുകുന്ന് അറക്കൽ ജോൺസെൻറ വീട്ടിൽ ഈ മാസം 19നാണ് വാൽവുകൾ, റേഡിയോകൾ, ഗ്രാമഫോണുകൾ, പരമ്പരാഗതമായി കിട്ടിയ വീട്ടുപകരണങ്ങൾ, വിഗ്രഹം അടക്കം 15 സാധനങ്ങൾ കവർച്ച ചെയ്യപ്പെട്ടത്. അഞ്ചു വയസ്സുമുതൽ ജോൺസൺ ശേഖരിച്ച പുരാവസ്തുക്കളായിരുന്നു ഇവ. പഴയകാലത്തെ 10 എച്ച്.പി മോട്ടോറുകളും നഷ്ടപ്പെട്ടതായും വിശദ പരിശോധനയിൽ കൂടുതൽ വസ്തുക്കൾ നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടുവെന്നും ജോൺസൺ പറഞ്ഞു.
പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ലഭിച്ച സൂചനകളാണ് പ്രതികളെ കുടുക്കിയത്. പ്രശാന്തിെൻറ കാർ സംഭവദിവസം മോഷണം നടന്ന വീടിെൻറ ഭാഗത്ത് എത്തിയ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വിഷ്ണു കരിമണ്ണൂരിലെ ബിവറേജ് ഔട്ട്ലറ്റ് വാച്ചറായിരുന്നു. കരിമണ്ണൂർ ലോക്കൽകമ്മിറ്റി അംഗം,ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി, എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
സംഭവമുണ്ടായതിന് പിന്നാലെ പരാതി നൽകിയെങ്കിലും കോവിഡ് ചൂണ്ടിക്കാട്ടി അന്വേഷണം ഉഴപ്പി. വിഷ്ണുവിനെ രക്ഷപ്പെടുത്താൻ ഇടപെടലുണ്ടായെങ്കിലും തെളിവുകൾ തീർത്തും എതിരായതോടെയാണ് അറസ്റ്റ് എന്നാണ് സൂചന. വിഷ്ണുവിനെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് പുറത്താക്കിയതായി സി.പി.എം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.