Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീകൾക്ക് അവർ...

സ്ത്രീകൾക്ക് അവർ അധ്വാനിച്ചുണ്ടാക്കുന്ന പണം ആഗ്രഹിക്കുന്ന രീതിയിൽ ചെലവാക്കാൻ കഴിയുന്നുണ്ടോ? ലിംഗസമത്വ സർവേയിൽ കേരളം ഒന്നാമത്

text_fields
bookmark_border
സ്ത്രീകൾക്ക് അവർ അധ്വാനിച്ചുണ്ടാക്കുന്ന പണം ആഗ്രഹിക്കുന്ന രീതിയിൽ ചെലവാക്കാൻ കഴിയുന്നുണ്ടോ? ലിംഗസമത്വ സർവേയിൽ കേരളം ഒന്നാമത്
cancel

ബഹുഭൂരിപക്ഷം സ്ത്രീകൾക്കും അവർ അധ്വാനിച്ചുണ്ടാക്കുന്ന പണം ആഗ്രഹിക്കുന്ന രീതിയിൽ ചെലവഴിക്കാൻ സാധിക്കുന്നില്ലെന്ന് ഇന്ത്യ ടുഡേ സർവേ. ജെൻഡർ ആറ്റിറ്റ്യൂഡ് എന്ന വിഷയത്തിലാണ് ഇൻഡ്യ ടുഡെ രാജ്യവ്യാപകമായി സർവേ സംഘടിപ്പിച്ചത്. 9000ത്തിലേറെ ആളുകൾ സർവേയുടെ ഭാഗമായി. സർവേ അനുസരിച്ച് ലിംഗസമത്വത്തിൽ ഒന്നാമത് കേരളമാണ്. ഉത്തർ പ്രദേശിനാണ് പട്ടികയിൽ അവസാന സ്ഥാനം. സ്വന്തം വരുമാനം ആഗ്രഹത്തിനനുസരിച്ച് ചെലവഴിക്കാൻ സാധിക്കണമെന്നാണ് സർവേയിൽ പ​ങ്കെടുത്ത 91ശതമാനവും അഭിപ്രായപ്പെട്ടത്.

എന്നാൽ കുടുംബ പരമായ തീരുമാനമെടുക്കാൻ പുരുഷന് പ്രാധാന്യം നൽകണമെന്ന് 69 ശതമാനം അഭിപ്രായപ്പെട്ടു. 30 ശതമാനത്തോളം ആളുകൾ മാത്രമാണ് അതിൽ തുല്യത വേണമെന്ന് പറഞ്ഞത്. യു.പിയിൽ നിന്നുള്ള 96 ശതമാനം പേരും കുടുംബ കാര്യങ്ങളിൽ പുരുഷമേധാവിത്വം വേണമെന്ന അഭിപ്രായക്കാരായിരുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ വിദ്യാഭ്യാസം നൽകണമെന്ന് 93 ശതമാനം പേർ പ്രതികരിച്ചു. ആറ് ശതമാനം വിയോജിപ്പ് രേഖപ്പെടുത്തി. ഗുജറാത്തില്‍ 22 ശതമാനം പേരാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.

സ്ത്രീകൾ തൊഴിൽ ചെയ്യുന്നതിനെ 84ശതമാനം പിന്തുണച്ചു. 15 ശതമാനം എതിർത്തു. തീരുമാനങ്ങളെ എതിര്‍ക്കുന്ന ഭാര്യയെ ഭര്‍ത്താവ് അടിക്കുന്നത് ന്യായമാണോ എന്ന ചോദ്യത്തിന്, 84 ശതമാനം പേരും വിയോജിപ്പ് രേഖപ്പെടുത്തി. എന്നാൽ 16 ശതമാനം ആളുകൾ പിന്തുണച്ചു.

സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ അവകാശമുണ്ടെന്ന് കേരളത്തിലെ 93 ശതമാനം പേരും പറഞ്ഞപ്പോള്‍, ഉത്തര്‍പ്രദേശില്‍ 91 ശതമാനം പേരും പറയുന്നത് സ്ത്രീകള്‍ അവരുടെ കുടുംബത്തിലെ പുരുഷന്മാര്‍ പറയുന്ന സ്ഥാനാഥിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു. രാജ്യത്താകെ പ്രതികരിച്ചവരില്‍ 51 ശതമാനം പേരാണ് സ്ത്രീകള്‍ അവരുടെ കുടുംബത്തിലെ പുരുഷന്മാര്‍ വോട്ട് ചെയ്യുന്ന അതേ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണണെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ഉപദ്രവങ്ങള്‍ നിങ്ങളുടെ പ്രദേശത്ത് സ്ഥിരമായി സംഭവിക്കുന്ന പ്രശ്‌നമാണോ എന്ന ചോദ്യത്തിന്, 42 ശതമാനം പോണ് അങ്ങനെയാണെന്ന് അഭിപ്രായം പറഞ്ഞത്. 56 ശതമാനം പേര്‍ ഇതില്‍ വിയോജിപ്പും രേഖപ്പെടുത്തി.

ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ഉത്തരാഖണ്ഡാണ് കേരളത്തിന് തൊട്ടുപിന്നിലുള്ള സംസ്ഥാനം. മൂന്നാം സ്ഥാനത്ത് തമിഴ്‌നാടും നാലാം സ്ഥാനത്ത് ഹിമാചലുമുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, ഛണ്ഡീഗഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. ഉത്തര്‍പ്രദേശിന് തൊട്ടുമുന്നില്‍ ഗുജറാത്തും അസാമുമാണ് ഉള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:working women
News Summary - Are women free to spend the money they earn? What survey reveals
Next Story
RADO