കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാൻ മാണിയും യു.ഡി.എഫും തയാറുണ്ടോ -കോടിയേരി
text_fieldsകോട്ടയം: കോട്ടയം ലോക്‌സഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നേരിടാൻ കെ.എം. മാണിയും യു.ഡി.എഫും തയാറുണ്ടോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബാർ കോഴക്കേസിൽ കോണ്‍ഗ്രസ് പിന്നില്‍നിന്ന് കുത്തിയെന്ന് പറഞ്ഞാണ് മാണി യു.ഡി.എഫ് വിട്ടത്. അതിെൻറ വേദന മറന്നാണോ അദ്ദേഹം യു.ഡി.എഫിലേക്ക് മടങ്ങിയത്. ഒന്നരക്കൊല്ലത്തോളം പുറത്തുനിന്നപ്പോൾ സ്നേഹം തിരിച്ചുകിട്ടിയെന്നാണ് ഇപ്പോൾ പറയുന്നത്. ആ സ്നേഹം എന്താണെന്ന് മാണി വ്യക്തമാക്കണം.
അടുത്ത തെരഞ്ഞെടുപ്പില്‍ ഇവിടം സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞാണ് ജോസ് കെ. മാണി രാജ്യസഭയിലേക്ക് ചേക്കേറുന്നത്. കോട്ടയം മണ്ഡലത്തില്‍ ഇനി ഒരു വര്‍ഷം എം.പിയില്ലാത്ത സ്ഥിതിയാണ്. ഇതോടെ, ഏഴുകോടിയുടെ ആസ്തി വികസന ഫണ്ട് മണ്ഡലത്തിന് നഷ്ടമാകും. സിനിമയിലേതുപോലെ ‘ഡബിൾ റോൾ’ അഭിനയിക്കുന്ന ജോസ് കെ. മാണി വോട്ട് ചെയ്ത ജനങ്ങളെ വെല്ലുവിളിക്കുകയാണ്. രാജ്യസഭയിലേക്കു പോയാൽ ആറുകൊല്ലത്തേക്ക് പേടിക്കേണ്ട. നാട്ടുകാരോട് വോട്ടും ചോദിക്കേണ്ട.
മാണി യു.ഡി.എഫിൽ തിരിച്ചെത്തിയപ്പോള്‍ കോണ്‍ഗ്രസില്‍ കൂട്ടയടിയാണ്. രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത് ചക്കളത്തിപ്പോരാട്ടമാണ്. രാഷ്ട്രീയപ്രശ്നമല്ല, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹമാണ്. ഈ തമ്മിലടി കണ്ട് കേരളം കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിലയിരുത്തെട്ട. ചെങ്ങന്നൂർ തോൽവിയോടെ യു.ഡി.എഫിെൻറ നേതൃത്വം ലീഗിനാണ്. അവര്‍ പറഞ്ഞവര്‍ക്കാണ് രാജ്യസഭ സീറ്റ് കൊടുത്തത്. കോണ്‍ഗ്രസുകാര്‍ക്ക് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ പാണക്കാട് പോയി തപസ്സിരിക്കേണ്ട ഗതികേടാണ്.
കോണ്‍ഗ്രസിനെ നയിക്കുന്നത് ലീഗാണെന്ന് മനസ്സിലാക്കിയതിനാലാണ് കോണ്‍ഗ്രസുകാര്‍ മലപ്പുറം ഡി.സി.സി ഓഫിസില്‍ ലീഗിെൻറ പതാക ഉയർത്തിയത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം കോണ്‍ഗ്രസില്‍നിന്ന് വാങ്ങിയെടുത്തപ്പോള്‍ തന്നെ മുസ്ലിംലീഗ് ആധിപത്യം ഉയർത്തിയിരുന്നു. ഇപ്പോൾ പ്രതിഷേധമുയർത്തുന്ന യുവ എം.എൽ.എമാർ അന്ന് എവിടെയായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ രാജ്യസഭയിലേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തണം. അങ്ങനെ രണ്ടാമതൊരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസുകാര്‍ നിര്‍ത്തിയാല്‍ മറ്റു കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.