ഗവർണറോട് നട്ടെല്ല് നിവർത്തി നാല് വാക്ക് പറയാൻ തയാറാണോ? എങ്കിൽ പിന്തുണക്കാം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയെ വിളിപ്പിച്ച നടപടിയിൽ ഗവർണർക്കെതിരെ സംസാരിക്കാൻ പിണറായിയോ അദ്ദേഹത്തിന്‍റെ പാർട്ടിയോ തയാറാണോയെന്ന് വി.ടി. ബലറാം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രതിഷേധിക്കാൻ തയാറാണെങ്കിൽ പ്രതിപക്ഷം അവരെ പിന്തുണക്കുമെന്ന് ബൽറാം വ്യക്തമാക്കിയത്. നട്ടെല്ല് നിവർത്തി നാല് വാക്ക് പറയാൻ ആദ്യം മുഖ്യമന്ത്രി വിജയൻ തയ്യാറാവട്ടെ. അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ പാർട്ടി ഔദ്യോഗികമായ പ്രതിഷേധം രേഖപ്പെടുത്തട്ടെ. അങ്ങനെയാണെങ്കിൽ പ്രതിപക്ഷം തീർച്ചയായും പിന്തുണക്കും എന്നാണ് ബൽറാം എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചത്.
ഗവർണർ വിളിപ്പിക്കുമ്പോഴേക്കും വിനീതവിധേയനായി മുഖ്യമന്ത്രി നേരിൽപ്പോയി ഹാജരാകേണ്ടതുണ്ടോ എന്നും ബൽറാം ചോദിക്കുന്നുണ്ട്. ഒരു റിപ്പോർട്ട് തയ്യാറാക്കി ചീഫ് സെക്രട്ടറി വഴി ഗവർണ്ണർക്ക് കൊടുത്തുവിടാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് വിജയൻ ചെയ്തില്ല എന്നതിനർത്ഥം അദ്ദേഹത്തിന് ആ വിളിപ്പിക്കലിൽ പരാതി ഇല്ല എന്നാണ്. "ഞാൻ ഗവർണ്ണറുടെ അടിമയല്ല, എന്നെ വിരട്ടാൻ നോക്കണ്ട" എന്ന് മുഖത്തടിച്ച് പറഞ്ഞ മമത ബാനർജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. ആ ആർജ്ജവം വിജയനില്ലാത്തതിന് കോൺഗ്രസിനാണോ കുറ്റം എന്നും ബൽറാം ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.