അരീത്തോട് അലൈൻമെൻറ്: എം.എൽ.എയും പഞ്ചായത്തും പ്രതിക്കൂട്ടിൽ
text_fieldsമലപ്പുറം: 32 വീടുകൾ പൊളിക്കുന്നത് ഒഴിവാക്കി അരീത്തോട് വലിയപറമ്പ് ഭാഗത്തെ പുതിയ അൈലൻമെൻറ് സ്ഥലം എം.എൽ.എ കെ.എൻ.എ. ഖാദറിനും എ.ആർ നഗർ പഞ്ചായത്ത് പ്രസിഡൻറിനും അയച്ചുകൊടുത്തിരുന്നതായി ദേശീയപാത അധികൃതർ അറിയിച്ചു.
ഇതിൽ തീരുമാനമെടുക്കാതെയിരുന്നതാണ് പ്രശ്നം വഷളാക്കിയതെന്നാണ് സൂചന. വലിയപറമ്പിലെ പള്ളിയുടെ മുൻഭാഗവും സമീപത്തെ ക്ഷേത്രത്തിെൻറ മധ്യഭാഗവും നഷ്ടപ്പെടുന്ന രീതിയിൽ തയാറാക്കിയ അലൈൻമെൻറ് മാർച്ച് 27ന് തന്നെ ദേശീയപാത അധികൃതർ വാട്സ്ആപ് വഴി അയച്ചുകൊടുത്തിരുന്നു. ഇത് കിട്ടിയതായി എം.എൽ.എ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇൗ അലൈൻമെൻറ് അംഗീകരിച്ചാൽ പ്രദേശത്തെ 32 വീടുകൾ നഷ്ടമാകില്ല.
എന്നാൽ, ഇതു സംബന്ധിച്ച് ജനങ്ങളുമായി ചർച്ച നടത്താനോ ബദൽ അലൈൻമെൻറ് സംബന്ധിച്ച തീരുമാനം അറിയിക്കാനോ എം.എൽ.എയോ പഞ്ചായത്ത് പ്രസിഡേൻറാ തയാറായിട്ടില്ലെന്നാണ് അധികൃതർ കുറ്റപ്പെടുത്തുന്നത്.
പള്ളിയും ക്ഷേത്രവും സംരക്ഷിച്ച് ദേശീയപാത മാനദണ്ഡങ്ങൾ അനുസരിച്ച് അലൈൻമെൻറ് തയാറാക്കിയതിനാലാണ് 400 മീറ്റർ നീളത്തിൽ പുതിയ പാതയുണ്ടാക്കേണ്ടി വന്നത്. ഇതാണ് വീടുകൾ നഷ്ടമാകുന്ന സാഹചര്യമുണ്ടാക്കിയത്. രണ്ടിലേത് അലൈൻമെൻറായാലും എതിർപ്പില്ലെന്ന് ദേശീയപാത അധികൃതർ പറയുന്നു. ഇത് സംബന്ധിച്ച് ജനങ്ങളുമായി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കേണ്ടത് ജനപ്രതിനിധികളാണെന്നാണ് അവരുടെ നിലപാട്. പുതിയ അലൈൻമെൻറ് പള്ളി, ക്ഷേത്രകമ്മിറ്റികളുമായി ചർച്ച ചെയ്ത് അംഗീകരിപ്പിക്കാനായാൽ വലിയ പ്രതിഷേധങ്ങളില്ലാതെ ഇൗ ഭാഗത്തെ സർവേ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.