അരിക്കൊമ്പൻ തമിഴ്നാട് ഹൈവേസ് ഡാമിന് സമീപം; കൃഷി നശിപ്പിക്കാൻ ശ്രമം
text_fieldsഇടുക്കി: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. തമിഴ്നാട് വനമേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേർന്ന് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.
അരിക്കൊമ്പന്‍റെ ശരീരത്തിൽ ഘടിപ്പിച്ച ജി.പി.എസ് കോളറിൽ നിന്ന് പ്രതികൂല കാലാവസ്ഥ മൂലം സിഗ്നൽ ലഭിക്കുന്നില്ലെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. സിഗ്നൽ ലഭിച്ചാലെ അരിക്കൊമ്പൻ എവിടെയാണെന്ന് വനം വകുപ്പിന് കൃത്യമായി കണ്ടെത്താൻ കഴിയൂ.
കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ മേഘമല ടൈഗർ റിസർവിന് സമീപമാണ് അരിക്കൊമ്പനുണ്ടായിരുന്നത്. ഇതിനോട് ചേർന്നുള്ള ജനവാസമേഖലക്ക് സമീപം അരിക്കൊമ്പനെത്തിയതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ദിവസം ശരാശരി 40 കിലോമീറ്ററോളം ആന സഞ്ചരിക്കുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ ആന ആരോഗ്യവാനാണെന്ന നിഗമനത്തിലാണ് അധികൃതർ.
ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി ജീവനുകൾ കവരുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെനിന്നാണ് അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിലേക്ക് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.