അരിക്കൊമ്പന്‍ കേസ്: മദ്രാസ് ഹൈകോടതി വിധിന്യായം ചൂണ്ടിക്കാട്ടി ജോസ് കെ. മാണിയുടെ സത്യവാങ്മൂലം
text_fieldsകോട്ടയം: അരിക്കൊമ്പന്‍ വിഷയം കേരള ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ 2019ല്‍ അപകടകാരിയായ ആനയെ പിടിക്കുന്നതിന് മദ്രാസ് ഹൈകോടതി പുറപ്പെടുവിച്ച വിധിന്യായം ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി സത്യവാങ്മൂലം ഫയല്‍ ചെയ്തു.
ചിന്നക്കനാല്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ഭീതിപടര്‍ത്തിക്കൊണ്ടിരിക്കുന്ന അരിക്കൊമ്പന്‍ വിഷയത്തില്‍ കേരള ഹൈകോടതിയുടെ സ്വമേധയാ ഉള്ള കേസില്‍ ജോസ് കെ. മാണി കക്ഷി ചേര്‍ന്നിരുന്നു.
കേരളമെമ്പാടും നടന്ന വന്യജീവി ആക്രമണങ്ങളുടെ വിശദാംശങ്ങളും വന്യജീവി ആക്രമണങ്ങളില്‍നിന്ന് മനുഷ്യന് ലഭിക്കേണ്ട സംരക്ഷണം കാലോചിതമായി നടപ്പാക്കാത്തതിനാല്‍ സംഭവിക്കുന്ന ബുദ്ധിമുട്ടുകളും കേസില്‍ കക്ഷിചേര്‍ന്ന് ജോസ് കെ. മാണി ചൂണ്ടിക്കാട്ടിയിരുന്നു. 2018നും 2022നുമിടയില്‍ 105 മനുഷ്യജീവനുകളാണ് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.