അരിക്കൊമ്പൻ: കേരള വനം വകുപ്പുമായി തമിഴ്നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ടെന്ന് വനം മന്ത്രി
text_fieldsകോഴിക്കോട്: അരിക്കൊമ്പൻ തമിഴ്നാടിെൻറ നിയന്ത്രണത്തിലാണെന്നും നിലവിലെ സാഹചര്യത്തിൽ തീരുമാനമെടുക്കേണ്ടത് തമിഴ്നാട് സർക്കാറാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കേരള വനം വകുപ്പുമായി തമിഴ്നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. ഹൈകോടതി നിയോഗിച്ച കമ്മീഷെൻറ ഉപദേശം ആവശ്യമാണ്. ഉൾവനത്തിലേക്ക് അയച്ചത് വനം വകുപ്പിെൻറ ആശയമായിരുന്നില്ലെന്നും വനം മന്ത്രി പറഞ്ഞു.
ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല പ്രയോജനമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈകോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിതെന്നും മന്ത്രി പറഞ്ഞു.
നിലവിൽ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കും. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണിപ്പോൾ. നേരത്തെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഇത്തവണ ആയിരങ്ങൾ താമസിക്കുന്ന, കമ്പം മേഖലയാണുളളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.