Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2022 8:12 PM IST Updated On
date_range 31 Dec 2022 8:12 PM ISTഅരിപ്പ ഭൂസമരം പതിനൊന്നാം വാർഷികം നടത്തി
text_fieldsbookmark_border
കൊല്ലം: ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ അരിപ്പയിൽ നടന്നു വരുന്ന ഭൂസമരത്തിന്റെ പതിനൊന്നാം വാർഷികാഘോഷം നടത്തി. സമരഭൂമിയിലെ കൗണ്ടറുകളിൽ ഗോത്ര പൂജയും, പായസ ദാനവും നടന്നു. അരിപ്പയിൽ നിന്നും ചോഴിയക്കോട് ടൗണിലേക്ക് ഭൂ സന്ദേശ റാലി സംഘടിപ്പിച്ചു.
ടൗണിൽ നടന്ന പൊതുസമ്മേളനം ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ ഉൽഘാടനം ചെയ്തു. വി.രമേശൻ അധ്യക്ഷത വഹിച്ചു. പി.മണി, ഷൈനി പി. വട്ടപ്പാറ, വി.സി. വിജയൻ, ഡി. സുനി, യു. മനോഹരൻ, മിനി കൃഷ്ണൻ, ബേബി കെ. ജോഷ്വാ എന്നിവർ സംസാരിച്ചു. സമരഭൂമിയിൽ ദീപങ്ങൾ അലംങ്കരിച്ചു.
ഭൂ അവകാശ പ്രഖ്യാപന യാത്രയും, സെക്രട്ടേറിയറ്റ് മാർച്ചും നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story