അരിപ്പ ഭൂസമരം: ജനുവരി അവസാനവാരം സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് സമരസമിതി
text_fieldsകൊല്ലം: അരിപ്പ ഭൂസമരത്തിന് സർകാകർ പരിഹാരമുണ്ടാത്തതിൽ പ്രതിഷേധിച്ച് ജനുവരി അവസാനവാരം സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് സമരസമിതി. കുളത്തൂപ്പുഴയിൽ നടന്ന അരിപ്പ സമര പ്രവർത്തക കൺവെൻഷൻ ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ ഉദ്ഘാടനം ചെയ്തു.
2022 ഫെബ്രുവരി ഒന്നിന് അരിപ്പ ഭൂസമരം പരിഹരിക്കുന്നതിന് റവന്യൂ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗം നടത്തിയിരുന്നു.അതിൽ റീഹാബിലിറ്റേഷൻ പ്ലാന്റേഷനിൽ (ആർ.പി.എല്ലിൽ ) നിന്നും ഭൂമി ഏറ്റെടുത്ത് നൽകാമെന്നും, സർവേ നടപടി ക്കായി പുനലൂർ തഹസിൽദാരിനെ ചുമതലപ്പെടുത്തയതായി കൊല്ലം കലക്ടർ രേഖാമൂലം സമര നേതൃത്വത്തെ അറിയിച്ചിരുന്നു. 2026 വരെ വനം വകുപ്പുമായി കരാർ വ്യവസ്ഥയുള്ള ഭൂമി ചൂണ്ടികാണിച്ച് ദലിത്, ആദിവാസി- ഇതര ഭൂരഹിതർ കബളിപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏ.ഡി.എം.എസ്സ് സംസ്ഥാന സെക്രട്ടറി വി. രമേശൻ അധ്യക്ഷത വഹിച്ചു. പി.മണി.വി.സി. വിജയൻ , ബേബി കെ. സുലേഖ ബീവി, മിനി കൃഷ്ണൻ, ജോഷ്വാ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.