അരിയിൽ ഷുക്കൂർ വധക്കേസിൽ സി.ബി.െഎ അേന്വഷണം തുടരും
text_fieldsന്യൂഡൽഹി: അരിയിൽ ഷുക്കൂർ വധക്കേസിൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സി.ബി.ഐ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണത്തിനെതിരെ സി.പി.എം നേതാവ് പി. ജയരാജൻ അടക്കമുള്ളവർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. സി.പി.എം നേതാക്കളുടെ ഹരജിയിൽ സെപ്റ്റംബർ 19 മുതൽ അന്തിമവാദം കേൾക്കുമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ ഷുക്കൂറിെൻറ കുടുംബത്തിനു വേണ്ടി ഹാജരാകേണ്ടിയിരുന്ന മുതിർന്ന അഭിഭാഷകൻ ശബരിമല കേസിൽ ഭരണഘടന ബെഞ്ചിന് മുമ്പിലാണെന്നും അതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും അഡ്വ. സദ്റുൽ അനാം ബോധിപ്പിച്ചു. സി.പി.എം നേതാക്കൾക്കുവേണ്ടി ഹാജരായ അഡ്വ. ബസന്തും അഡ്വ. പി.വി. ദിനേശനും സി.ബി.െഎ കേന്ദ്ര പൊലീസ് ചമയുകയാണെന്നും ജയരാജനെ പീഡിപ്പിക്കുകയാണെന്നും വാദിച്ചു.അതിനിടയിൽ സി.ബി.െഎ അഭിഭാഷകൻ തങ്ങളുടെ അഡീഷനൽ റിപ്പോർട്ട് തയാറായിട്ടുണ്ടെന്ന് പറഞ്ഞ് ഇരു ജഡ്ജിമാർക്കും മുദ്രവെച്ച കവറിൽ അതിെൻറ പകർപ്പ് സമർപ്പിച്ചു. ഇത് വായിച്ചുനോക്കിയ ബെഞ്ച് സി.ബി.െഎ അന്വേഷണം തുടരെട്ടയെന്നും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.