അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തി
text_fieldsകണ്ണൂർ: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലുൾപ്പെട്ട കണ്ണൂരിലെ ക്വട്ടേഷൻ സംഘാംഗത്തിെൻറ ഒളിപ്പിച്ച കാർ കണ്ടെത്തി. കേസിലെ പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച കാറാണ് തളിപ്പറമ്പ് കുളപ്പുറത്ത് കുന്നിൻമുകളിൽ കണ്ടെത്തിയത്.
ചുവന്ന സ്വിഫ്റ്റ് കാറിെൻറ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ്. ഞായറാഴ്ച വൈകീട്ട് പരിയാരം പൊലീസാണ് വാഹനം കുന്നിൻമുകളിലെ കാട്ടിനുള്ളിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ചരക്കണ്ടി കൊയ്യോട് സ്വദേശിയും സി.പി.എം ബ്രാഞ്ച് അംഗവുമായിരുന്ന സജേഷിെൻറ ഉടമസ്ഥതയിലുള്ളതാണ് കാർ.
രാമനാട്ടുകര അപകടം നടന്ന ദിവസം അർജുൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത് കെ.എൽ 13 എ.ആർ 7789 നമ്പറിലെ ഈ കാറിലായിരുന്നു. വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് കസ്റ്റംസിന് കാർ സംബന്ധിച്ച സൂചന ലഭിച്ചത്.
കാർ കഴിഞ്ഞ ദിവസം അഴീക്കോട് പൂട്ടിയ കപ്പല്‍പൊളിശാലയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, കസ്റ്റംസ് എത്തുന്നതിന് മുമ്പ് പ്രതിയുടെ സൃഹൃത്ത് വാഹനം ഇവിടെനിന്ന് മാറ്റിയിരുന്നു. കാർ കസ്റ്റംസിന് കൈമാറുമെന്ന് പരിയാരം പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.