അർജുൻെറ കൊലപാതകത്തിലേക്ക് നയിച്ചത് ഒരു വർഷം മുമ്പ് നടന്ന അപകട മരണം
text_fieldsകൊച്ചി: സുഹൃത്തുക്കൾ കൊന്ന് ചതുപ്പിൽ താഴ്ത്തിയ കൊച്ചി കുമ്പളം പ്രണവം വാർഡിൽ മാന്നനാട്ട് വിദ്യൻറെ മകൻ അർജുൻ(20) ഒരു വർഷം മുമ്പ് മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നതാണ്. അതേ അപകടത്തിൽ മരിച്ച എബിൻറെ സഹോദരന ും സുഹൃത്തുക്കുളും ചേർന്നാണ് ഇപ്പോൾ അർജുെൻറ ജീവനെടുത്തത്.
കഴിഞ്ഞ വർഷം മെയ് 20ന് പുലർച്ചെ നാലരക്ക് കള മശ്ശേരി അപ്പോളോക്ക് സമീപം നടന്ന ബൈക്കപകടത്തിൽ അർജുന് ഗുരുതര പരിക്കേൽക്കുകയും ഏറെനാൾ അബോധാവസ്ഥയിൽ കഴിയുകയും ചെയ്തു. ബൈക്കോടിച്ചിരുന്ന എബിൻ സംഭവസ്ഥലത്ത് മരിച്ചു.പ്രതീക്ഷക്ക് വകയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ അർജു നെ പത്ത് ലക്ഷത്തോളം രൂപ മുടക്കി, ഏറെകാലം ചികിത്സിച്ച ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായത്. കാലിൽ സ്റ്റീൽ കമ്പി ഇട്ടു.
അപകടസമയത്ത് അർജുെൻറ കെ.ടി.എം ഡ്യൂക് ബൈക്ക് ഓടിച്ചത് എബിനാണ്. എബിൻ മരിക്കാൻ കാരണം അർജുനും അവൻറെ ബൈക്കുമാണെന്ന ചിന്തയായിരിക്കാം എബിെൻറ സഹോദരൻ നിബിനെ ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്ന് വീട്ടുകാരും ബന്ധുക്കളും വിശ്വസിക്കുന്നു. അർജുന് പണികൊടുക്കുമെന്ന് നിബിൻ ഇടക്ക് പറയാറുണ്ടായിരുന്നതായി അവനെ കാണാതായ സമയത്ത് ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. റോണിയും നിബിനും ചേർന്നാണ് കൃത്യം നടത്തിയതെന്നും മറ്റു പ്രതികളായ അനന്തു, അജിത് എന്നിവരുടെ പങ്ക് വ്യക്തമല്ലെന്നും വീട്ടുകാർ പറഞ്ഞു.

അർജുനെ കൊന്നത് സുഹൃത്തുക്കൾ: പ്രതികളെ പിടികൂടിയത് മറ്റു സുഹൃത്തുക്കൾ
കൊച്ചി: കുമ്പളം മാന്നനാട്ട് വിദ്യൻറെ മകൻ അർജുനെ കൊന്നത് സുഹൃത്തുക്കൾ. പ്രതികളെ പിടിച്ചതാകട്ടെ മറ്റു സുഹൃത്തുക്കൾ. നെട്ടൂരിലെയും കുമ്പളത്തെയും സുഹൃത്തുക്കളായിരുന്നു നിബിനും സംഘവും. കാണാതായതിൻറെ രണ്ടു ദിവസം മുമ്പും ഇവർ അർജുൻറെ വീടിെൻറ ടെറസിൽ ഒരുമിച്ചിരുന്നു. കാണാതായ ശേഷവും തിരച്ചിലുമായി ബന്ധപ്പെട്ട് വീട്ടിലെത്തി. ആർക്കും സംശയം തോന്നാതിരിക്കാനായിരുന്നു അത്.
അർജുനെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും വിവരമില്ലാത്തതിനെ തുടർന്ന് അടുത്ത സുഹൃത്തുക്കളായ ചിലർ ചേർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. അർജുനും കൂട്ടിക്കൊണ്ടുപോയ പ്രായപൂർത്തിയാവാത്ത പ്രതിയും രാത്രി അർജുൻറെ വീടിൻറെ ടെറസിലിരിക്കുന്നത് അയൽവാസിയായ സ്ത്രീ കണ്ടിരുന്നു. ഇവനോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്.
ഇവന് സംഭവത്തിൽ പങ്കില്ലെന്നും മറ്റുള്ളവരുടെ നിർദേശ പ്രകാരം ഒരിടത്ത് കൊണ്ടുവിടുകയായിരുന്നെന്നും ബന്ധുക്കൾ വിശ്വസിക്കുന്നു. തങ്ങളാണ് കൃത്യം നടത്തിയതെന്ന് പ്രതികൾ സുഹൃത്തുക്കളോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടി പൊലീസിലേൽപ്പിച്ചപ്പോൾ അവർ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണെന്ന് അർജുെൻറ ബന്ധുക്കളോട് പൊലീസ് പറഞ്ഞിരുന്നു. മയക്കുമരുന്ന് കച്ചവടത്തിലേക്കും കേസ് വഴി തെളിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.