Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅർജുൻ പാണ്ഡ്യൻ തൃശൂർ...

അർജുൻ പാണ്ഡ്യൻ തൃശൂർ കലക്ടർ

text_fields
bookmark_border
അർജുൻ പാണ്ഡ്യൻ തൃശൂർ കലക്ടർ
cancel

തിരുവനന്തപുരം: അർജുൻ പാണ്ഡ്യൻ പുതിയ തൃശ്ശൂർ കലക്ടർ. കലക്ടറായിരുന്ന വി.ആർ. കൃഷ്ണ തേജ ഇന്റർ സ്റ്റേറ്റ് ഡെപ്യൂട്ടേഷനിൽ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബർ കമീഷണറുമാണ്.

2017 ബാച്ച് കേരള കേഡർ ഐ .എ.എസ് ഉദ്യോഗസ്ഥനായ അർജുൻ പാണ്ഡ്യൻ കണ്ണൂർ അസി.കലക്ടർ, ഒറ്റപ്പാലം, മാനന്തവാടി സബ് കലക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ,ഡെവല്പ്മെന്റ് കമീഷണർ ഇടുക്കി, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമീഷണർ, സംസ്ഥാന ലാൻഡ്‌ബോർഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, ഹൗസിങ് ബോർഡ് സെക്രട്ടറി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

കണ്ണൂർ അസി.കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് അസി.സെക്രട്ടറി, ഒറ്റപ്പാലം സബ് കലക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ,പാലക്കാട് മെഡിക്കൽ കോളജ് സ്‌പെഷ്യൽ ഓഫീസർ, മാനന്തവാടി സബ്കലക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, ഡെവല്പ്മെന്റ് കമീഷണർ ഇടുക്കി, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമീഷണർ, സംസ്ഥാന ലാൻഡ്‌ബോർഡ് സെക്രട്ടറി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, ലോക കേരള സഭ ഡയറക്ടർ, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, ഹൗസിങ് കമീഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി,ലേബർ കമീഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

ഔദ്യോഗിക ചുമതലകളിലിരിക്കെ അടിസ്ഥാനവർഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി. ഒറ്റപ്പാലം സബ്കലറായിരിക്കേ റീ സെറ്റിൽമെന്റ് പദ്ധതി പ്രകാരം ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് 250 ലധികം വീടുകൾ വെച്ചു നൽകിയ പ്രവർത്തനങ്ങൾ, ഒറ്റപ്പാലം നഗര വികസനവുമായി ബന്ധപ്പെട്ട് റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചതും, ഒറ്റപ്പാലം താലൂക്ക് ആശുപത്രി വികസനത്തിനും മറ്റുവികസനപ്രവർത്തനങ്ങൾക്കും ഭൂമി ലഭ്യമാക്കിയ നടപടി.

അട്ടപ്പാടി മേഖലയിലെ ഏറ്റവും വിദൂരവും ഒറ്റപ്പെട്ടതുമായ ഊരുകളിലടക്കം നിരന്തരം സന്ദർശനം നടത്തി അടിസ്ഥാനസൗകര്യങ്ങളായ മൊബൈൽ കണക്ടിവിറ്റി, വൈദ്യുതി കണക്ഷൻ, റോഡ്, കളിസ്ഥലം, തുടങ്ങിയവ ഉറപ്പാകുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. പാലക്കാട് ജില്ലാ കോവിഡ് മാനേജ്മെന്റ് നോഡൽ ഓഫീസർ എന്ന നിലയിൽ നടത്തിയ ഓക്സിജൻ വാർറൂം,കോവിഡ് കെയർ സെന്ററുകൾ എന്നിവയുടെ ഏകോപനം ഏറ്റെടുത്തു.

ലോക്ക് ഡൌൺ സമയത്തു അഥിതി തൊഴിലാളികളുടെ യാത്രയടക്കമുള്ള പ്രശ്നങ്ങളിലെ കാര്യക്ഷമമായ ഇടപെടലുകൾ, സംസ്ഥാന ലാൻഡ്ബോർഡ് സെക്രട്ടറിയായിരിക്കെ ,ത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. നൂറ് സീറ്റുകൾ ഉറപ്പാക്കി ഇടുക്കി മെഡിക്കൽ കോളജിന് നാഷണൽ മെഡിക്കൽ മിഷൻ അഫിലിയേഷൻ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തി.

കൊക്കയാർ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളും കോവിഡ് കാലത്തിനു ശേഷമുള്ള ശബരിമല തീർത്ഥാടനം മികച്ച രീതിയിൽ സംഘടിപ്പിച്ചതും ഔദ്യോഗിക ജീവിതത്തിലെ പ്രധാന ഇടപെടലുകളാണ്. കൊല്ലം ടി.കെ.എം എഞ്ചീനിയറിങ് കോളജിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിടെക് ബിരുദം കരസ്ഥമാക്കി.

പർവതാരോഹകൻ കൂടിയാണ് അർജുൻ പാണ്ഡ്യൻ. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ്,ഹിമാലയസാനുക്കളിലെ നൺ, ദ്രൗപദി കാ ദണ്ട കൊടുമുടികൾ എന്നിവ അദ്ദേഹം കീഴടക്കിയിട്ടുണ്ട്. മസൂറിയിലെ ഐ.എ.എസ് പരിശീലനകാലത്ത് മികച്ച സ്പോർട്സ്മാൻ പുരസ്കാരം ലഭിച്ചു.

പാണ്ഡ്യൻ, ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ അനുവാണ് ഭാര്യ. അനുഷയാണ് സഹോദരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arjun Pandian
News Summary - Arjun Pandian Thrissur Collector
Next Story