മാനസിക പീഡനം: പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്തു
text_fieldsതിരുവനന്തപുരം: വർക്കലയിൽ പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്തു. അയിരൂർ എം.ജി.എം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അർജുൻ (16) ആണ് ആത്മഹത്യ ചെയ്തത്. മരക്കടമുക്ക് സുകേശിനി ബംഗ്ലാവിൽ പ്രദീപ് കുമാറിന്‍റെയും(അമ്പിളി) ശാലിനിയുടെയും മകനാണ്. കഴിഞ്ഞ ദിവസം സ്കൂൾ വിട്ടുവന്ന അർജുൻ വൈകീട്ട് ആറുമണിക്കാണ് വീട്ടിൽ തൂങ്ങിമരിച്ചത്. സ്കൂൾ മാനേജ്മെന്റിന്‍റെ പീഡനം കാരണമാണ് മകൻ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവവത്തിൽ പ്രതിഷേധം ശക്തമായതോടെ വൈസ് പ്രിൻസിപ്പിൾ ബി.എസ് രാജീവിനെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെൻറ് തീരുമാനിച്ചു.
കോപ്പിയടിച്ചെന്ന് പറഞ്ഞ് അർജുനെ വൈസ് പ്രിൻസിപ്പൾ മാനസികമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന പി.ടി.എ യോഗത്തിൽ അർജുനെ അപമാനിച്ചുവെന്നും മാതാപിതാക്കളുടെ പരാതിയിലുണ്ട്. ഈ ദൃശ്യങ്ങൾ സ്കൂളിലെ സി.സി.ടി.വിയിലുണ്ട്. എന്നാൽ സ്കൂൾ അധികൃതർ ഈ ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നും അവർ ആരോപിച്ചു. ഇളയമകൾ അനന്തലക്ഷ്മിയേയും കൂട്ടി മാതാവ് ശാലിനി ആശുപത്രിയിൽ പോയപ്പോഴാണ് അർജുൻ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.