Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅർജുൻ രക്ഷാദൗത്യം...

അർജുൻ രക്ഷാദൗത്യം വിജയിപ്പിക്കുക അസാധ്യമെന്ന് റിപ്പോർട്ട്

text_fields
bookmark_border
Ankola Landslide
cancel

കാസർകോട്​: കർണാടകം കയ്യൊഴിഞ്ഞ ഷിരൂർ ദൗത്യത്തിൽ നിന്ന്​ കേരളവും പിൻമാറുന്നു. ഷിരൂർ സന്ദർശിച്ച കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക വിഭാഗം ദൗത്യം വിജയിപ്പിക്കാനാവില്ലെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ട്​ തൃശുർ ദുരന്തനിവാരണ സമിതി അധ്യക്ഷൻ കൂടിയായ കലക്ടർക്ക്​ വ്യാഴാഴ്ച കൈമാറി. ഷിരൂരിൽ മണ്ണിടിഞ്ഞ്​ ഗംഗാവാലി നദിയിൽ​ കാണാതായത് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ്.

അർജുൻ ഓടിച്ച ലോറിയും പുഴയുടെ ആഴങ്ങളിലുണ്ട്​. 13 ദിവസം കർണാടക സർക്കാറും നാവികസേനയും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്​ധരും പരാജയം സമ്മതിച്ചു മടങ്ങി. എന്നാൽ കേരളം തിരച്ചിൽ തുടരണമെന്ന നിലപാട്​ എടുത്തു. ഇതോടെയാണ്​ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കേരള കാർഷിക സർവകലാശാലയുടെ സാങ്കതിക വിഭാഗത്തെ ഷിരൂരിലേക്ക്​ അയച്ചത്​.

കാർഷിക സർവകലാശാല സാങ്കേതിക വിഭാഗം വിദഗ്​ധരായ അഗ്രികൾചർ അസി. ഡയറക്ടർ ഡോ. എ.ജെ. വിവെൻസി, പുഴക്കൽ അഗ്രികൾച്ചർ വി.എസ്​. പ്രതിഷ്​, കോഴിക്കോട്​ മേഖല ഓപറേറ്റർ നിതിൻ, തൃശൂർ എ.ഡി.എം മുരളി എന്നിവരടങ്ങിയ സംഘമാണ്​ റിപ്പോർട്ട്​ സമർപ്പിച്ചത്​. പുഴയുടെ ആഴവും ഒഴുക്കും പരിശോധിച്ച സംഘം ഉത്തര കർണാടക ജില്ല ഭരണകൂടവുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മണ്ണ്​ നീക്കം ചെയ്ത്​ അർജുന്റെ ലോറി പുറത്തെടുക്കുക അസാധ്യമാണെന്ന നിലയിൽ​ റിപ്പോർട്ട്​ സമർപിച്ചത്​.

പുഴയിൽ മണ്ണുനീക്കം ചെയ്യാനുള്ള യന്ത്രം നിലനിർത്താനാവില്ലെന്നാണ്​ റിപ്പോർട്ട്​ സമർപിച്ചതെന്നാണ്​ വിവരം. വയനാട് വൻദുരന്തം നേരിട്ട സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഷിരൂർ ദൗത്യം ഉപേക്ഷിക്കാനാണ് സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ankola LandslideArjun Rescue Mission
News Summary - Arjun's rescue mission: Reported that it is impossible to succeed
Next Story