Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിളക്കോട് ആളൊഴിഞ്ഞ...

വിളക്കോട് ആളൊഴിഞ്ഞ പറമ്പിൽ ആയുധശേഖരം

text_fields
bookmark_border
kerala police
cancel

ഇരിട്ടി (കണ്ണൂർ): മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് തോട്ടുംകര ഭാഗത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് വൻ ആയുധ ശേഖരം പിടികൂടി. മുഴക്കുന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഏഴ് വലിയ വാൾ, ഒരു കഠാര, ഒരു നഞ്ചക്ക്, മഴു എന്നിവയാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കിൽ കെട്ടി തോട്ടിൻകരയിലെ വലിയ കുഴിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ആയുധങ്ങൾ തുരുമ്പെടുത്ത നിലയിലായിരുന്നില്ല. അതിനാൽ, അടുത്ത കാലത്താണ് ഇവിടെ സൂക്ഷിച്ചതെന്ന് കരുതുന്നു.

മുഴക്കുന്ന് എസ്.ഐമാരായ ഷാജു എം. പോൾ, നാസർ പൊയിലൻ, എ.എസ്.ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. നേരത്തേ രാഷ്ട്രീയ സംഘർഷങ്ങളും മറ്റും ഉണ്ടായ പ്രദേശമാണിത്. ആയുധശേഖരത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ മേഖലയിൽ വ്യാപക പരിശോധന നടത്തി. ആയുധ ശേഖരണത്തിന്റെ ഉറവിടം കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് ഡിവൈ.എസ്.പി എ.വി. ജോൺ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Armory
News Summary - Armory in a field near vilakkode
Next Story