കേന്ദ്രസർക്കാർ നീക്കം സ്വകാര്യത അട്ടിമറിക്കാൻ -ജസ്റ്റിസ് കെമാൽ പാഷ
text_fieldsകോഴിക്കോട‌്: മൊബൈൽ ഫോൺ, കമ്പ്യൂട്ടർ വിവരങ്ങൾ ചോർത്താൻ പുതിയ നിയമം കൊണ്ടുവരുന്നതിലൂടെ പൗരെൻറ മൗലികാവകാശ മായ സ്വകാര്യതയെ അട്ടിമറിക്കാനുള്ള നീക്കമാണ‌് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ.
സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ വിധിപോലും അസ്ഥാനത്താക്കിയാണ‌് കേന്ദ്രം ഈ നിയമം കൊണ്ടുവരുന്നത‌്. ഇത്തരം എ ക‌്സിക്യൂട്ടിവ‌് ഉത്തരവുകൾ ഒരു രാജ്യത്തിനും ഭൂഷണമല്ലെന്നും കെമാൽ പാഷ പറഞ്ഞു. കെ.എസ്.ടി.എ വിദ്യാഭ്യാസ മഹോത്സവത്തിെൻറ ഭാഗമായി ‘ഭരണഘടനയും മൂല്യങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക സുരക്ഷയുടെ പേരുപറഞ്ഞ‌് എല്ലാ സ്വകാര്യതകളും ഇല്ലാതാക്കാനാണ‌് ശ്രമം. ജനങ്ങൾ എന്തും സഹിക്കുമെന്ന കാഴ‌്ചപ്പാടാണ‌് ഇതിനുപിന്നിൽ. ഇത‌് തികഞ്ഞ ഏകാധിപത്യമാണ‌്. ഭയപ്പെടുത്തുന്നതാണ‌് ഈ പോക്ക‌്. ശബരിമല യുവതി പ്രവേശനത്തിെൻറ പേരിൽ നാട്ടിൽ തൊട്ടുകൂടായ‌്മ തിരികെവന്നു. പ്രത്യേക പ്രായത്തിലുള്ള സ‌്ത്രീകൾക്ക‌് ശബരിമലയിൽ പ്രവേശനമില്ലെന്നത‌് തൊട്ടുകൂടായ‌്മയാണ‌്.
ആചാരങ്ങൾ മാറാനുള്ളതാണ‌്. ആചാരങ്ങൾക്ക‌് ധാർമികത വേണം. ലോകത്ത‌് ഏറ്റവും കൂടുതൽ രക്തം ചിന്തുന്നത‌് മതങ്ങളുടെ പേരിലാണ‌്. മതങ്ങളുടെ മൂല്യങ്ങൾ തിരിച്ചറിയാത്തതുകൊണ്ടാണ‌് ഇത‌്. എന്താണ‌് ഹിന്ദു എന്നറിയാത്തവരാണ‌് ഇന്ന‌് ഹിന്ദുത്വം കൊണ്ടുനടക്കുന്നത‌്. അഡ്വ. ഹരീഷ‌് വാസുദേവൻ, അഡ്വ. എം.എസ‌്. സജി എന്നിവർ സംസാരിച്ചു. ടി.വി. മദനമോഹനൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.