Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2016 12:18 AM GMT Updated On
date_range 14 Aug 2017 4:27 AM GMTകരസേന മേധാവി നേപ്പാള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി
text_fieldsbookmark_border
കാഠ്മണ്ഡു: കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് നേപ്പാള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. മൂന്നു ദിവസം അയല്രാജ്യത്തുണ്ടായിരുന്ന ദല്‍ബീര്‍ സിങ് നേപ്പാള്‍ സൈന്യത്തിന്‍െറ മികവ് വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യയുടെ സഹകരണം വാഗ്ദാനം ചെയ്തു.
നേപ്പാള്‍ കരസേനമേധാവി ജനറല്‍ രാജേന്ദ്ര ഛേത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സൈനിക, സുരക്ഷാ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. പ്രസിഡന്റ് ബിദ്യദേവി ഭണ്ഡാരി, പ്രധാനമന്ത്രി പ്രചണ്ഡ, പ്രതിരോധമന്ത്രി ബാല്‍കൃഷ്ണ ഖണ്ഡ് തുടങ്ങിയവരുമായും ദല്‍ബീര്‍ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു.
സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം ‘സൂര്യകിരണ്‍’ സൈനികമേധാവി വീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story