Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅർണബ്​ 10 കോടി...

അർണബ്​ 10 കോടി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ വക്കീൽ നോട്ടീസ്​

text_fields
bookmark_border
അർണബ്​ 10 കോടി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ വക്കീൽ നോട്ടീസ്​
cancel

കൊച്ചി: കേരളത്തിനെതി​രായ പരാമർശത്തിൽ റിപബ്ലിക്​ ടി.വി മാനേജിങ്​ ഡയറക്​ടർ അർണബ്​ ഗോസ്വാമി മാപ്പ്​ പറയണമെന്ന്​ ആവശ്യപ്പെട്ട്​ വക്കീൽ നോട്ടീസ്​. പീപ്പൾസ്​ ലോ ഫൗണ്ടേഷൻ പ്രസിഡൻറ്​  അഡ്വക്കറ്റ്​ പി. ശശിയാണ്​ വക്കീൽ നോട്ടീസ്​ അയച്ചിരിക്കുന്നത്​. 

പരാമർശത്തിന്​ നിരുപാധികം മാപ്പപേക്ഷിക്കണമെന്നും അത്​ ചാനലി​​​െൻറ പ്രൈം ടൈമിൽ സംപ്രേക്ഷണം ചെയ്യണമെന്നുമാണ്​ വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്​. മാപ്പ്​ പറയാത്ത പക്ഷം 10 കോടി കേരളത്തി​​​െൻറ ദുരിതാശ്വാസനിധിയിലേക്ക്​ നൽകണമെന്നും നോട്ടീസിൽ പറയുന്നു.

യു.എ.ഇ 700 കോടി സഹായം പ്രഖ്യാപിച്ചത്​ ഇന്ത്യയെ കളങ്കപ്പെടുത്താനാണെന്നും അങ്ങനെ ഒരു വാഗ്​ദാനത്തെചൊല്ലി കേരളം നുണപറയുകയാണെന്നും അതിലുടെ നാണംകെട്ട ജനതയായി കേരളീയർ അധ:പതിച്ചുവെന്നുമായിരുന്നു ചാനൽ ചർച്ചയിൽ അർണബി​​​െൻറ പരാമർശം. അർണബി​​​െൻറ പരാമർശത്തിനെതിരെ കേരളത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsarnab goswamirepublic tvmalayalam news
News Summary - arnab goswami legal notice-Kerala news
Next Story