അരൂരിലെ സ്ഥാനാർഥി നിർണയം: സി.പി.എമ്മിൽ മുറുമുറുപ്പ്
text_fieldsആലപ്പുഴ: അരൂരിൽ ഇടതുപക്ഷത്തിെൻറ സ്ഥാനാർഥി നിർണയത്തിൽ സി.പി.എമ്മിൽ മുറുമുറുപ്പ്. സി.പി.എം സംസ്ഥാന കമ്മിറ്റി അരൂരിൽ തീരുമാനിച്ചിരിക്കുന്ന സ്ഥാനാർഥി ദലീമ ജോജോ ആണ്. സ്ഥാനാർഥിയെ 10ാം തീയതിയേ തീരുമാനിക്കൂ എന്ന് പാർട്ടി പറയുേമ്പാഴും മാധ്യമങ്ങൾ പുറത്തുവിട്ട വിവരം നിഷേധിക്കാൻ ജില്ല കമ്മിറ്റിയോ ഏരിയ കമ്മിറ്റിയോ തയാറായിട്ടില്ല.
കഴിഞ്ഞ കുറേ ദിവസങ്ങളായി അരൂർ നിവാസിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.ബി. ചന്ദ്രബാബു സ്ഥാനാർഥിയാകുമെന്ന പ്രചാരണം സോഷ്യൽ മീഡിയയിലൂടെ നടന്നിരുന്നു.
ജില്ല കമ്മിറ്റിലും ചർച്ച നടന്നതായാണ് വിവരം. എന്നാൽ, ചിലർ ദലീമയുെടെ പേര് ഉയർത്തുകയായിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ചന്ദ്രബാബു അരൂർ നിയോജക മണ്ഡലത്തിൽ ജയിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർഥിത്വം നിഷേധിച്ചത്.
ജില്ല പഞ്ചായത്തിലേക്ക് കന്നി മത്സരത്തിൽ തന്നെ ദലീമ വിജയിച്ചിരുന്നു. വീണ്ടും മത്സരിച്ചപ്പോഴും വിജയിക്കാൻ കഴിഞ്ഞു. പിന്നണിഗായിക ആയതുകൊണ്ടും സൗമ്യമായ പെരുമാറ്റത്തിലൂടെയും കക്ഷിഭേദമന്യേ വോട്ടർമാരുടെ മനസ്സ് കീഴടക്കാൻ കഴിയുമെന്നുമാണ് ഇവരെ പിന്തുണക്കുന്നവരുടെ വാദം.
എന്നാൽ, ജില്ല ഡിവിഷൻ പോലെയല്ല അരൂർ മണ്ഡലം എന്നും രാഷ്്ട്രീയ അടിത്തറയുള്ളവർ എം.എൽ.എ ആയാൽ നാടിെൻറ വികസനത്തിന് വഴിയൊരുങ്ങുമെന്നും അതുവഴി സി.പി.എമ്മിന് സംഘടന പ്രവർത്തനം കാര്യക്ഷമമാക്കാൻ കഴിയുമെന്നുമാണ് മറുവാദം.
മനു സി. പുളിക്കൻ, മത്സ്യത്തൊഴിലാളി നേതാവായ ചിത്തരഞ്ജൻ, ചന്ദ്രബാബു എന്നീ പേരുകൾ അല്ലാതെ ദലീമയുടെ പേര് ചില അവതാരങ്ങൾ ഉയർത്തിക്കൊണ്ട് വന്നതാണെന്നും അവർക്ക് ഭരണത്തിൽ സ്വാധീനം ഉറപ്പിക്കാൻ വേണ്ടിയാണ് ഇതെന്നും വിമർശനമുണ്ട്.
പാർട്ടി കമ്മിറ്റികളിൽ ഇത്തരത്തിൽ ചർച്ചയാക്കാൻ പല ഘടകങ്ങളും തയാറായിട്ടുണ്ട്. ഷാനിമോൾ ഉസ്മാനെ എതിരിടാൻ പരിചയസമ്പന്നരായ നേതാക്കളെ തന്നെ മത്സരിപ്പിക്കണമെന്ന ചർച്ച താഴെക്കിടയിൽ ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.