വ്യാജ പുരാവസ്തു കേസിലെ അറസ്റ്റ്: ഐ.ജി ലക്ഷ്മണിന്‍റെ സസ്പെൻഷൻ പുനഃപരിശോധിക്കാൻ കമ്മിറ്റി
text_fieldsതിരുവനന്തപുരം: വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത ഐ.ജി ജി. ലക്ഷ്മണിന്‍റെ സസ്പെൻഷൻ പുനഃപരിശോധിക്കാൻ ചീഫ് സെക്രട്ടറി വി. വേണു അധ്യക്ഷനായ സമിതിയെ ആഭ്യന്തരവകുപ്പ് നിയോഗിച്ചു. തദ്ദേശവകുപ്പ് അഡീ.ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുഭരണ അഡീ.സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവർ അംഗങ്ങളാണ്. ഗുരുതര പെരുമാറ്റദൂഷ്യം നടത്തിയ ഐ.ജിക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പി ആഭ്യന്തര വകുപ്പിനോട് ശിപാർശ ചെയ്തതിനെ തുടർന്നാണ് സസ്പെൻഷൻ. കേസിലെ നാലാം പ്രതിയാണ് ലക്ഷ്മൺ.
പുരാവസ്തു തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്‍റെ ഇടപാടുകളിൽ ലക്ഷ്മൺ നേരിട്ടു പങ്കാളിയായതോടെയാണ് കേസിൽ പ്രതിയായത്. മോൻസനുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് 2021 നവംബറിൽ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തിരുന്നു. മോൻസന് ഐ.ജി വഴിവിട്ട സഹായങ്ങൾ നൽകിയതായി അന്വേഷണത്തിൽ വ്യക്തമായി. സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരിയിൽ തിരിച്ചെടുത്തു. 2023 സെപ്റ്റംബറിൽ വീണ്ടും സസ്പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.