ഇബ്രാഹിംകുഞ്ഞിെൻറ അറസ്റ്റ് രാഷ്ട്രീയപ്രേരിതം; ധിക്കാരം അനുവദിക്കില്ല –ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഇബ്രാഹിംകുഞ്ഞിെൻറ അറസ്റ്റ് രാഷ്ട്രീയപ്രേരിതവും സ്വർണക്കടത്തിലൂടെയും അഴിമതിയിലൂടെയും നഷ്ടെപ്പട്ട സർക്കാറിെൻറ മുഖം രക്ഷിക്കാനുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
മുഖ്യമന്ത്രി നടത്തുന്ന രാഷ്ട്രീയപ്രതികാരം ജനം തിരിച്ചറിയും. നിയമപരമായ ഉപദേശം ലഭിക്കാത്തതിനാൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കിയതിെൻറ ഫലമാണ് അറസ്റ്റ്. മുഖ്യമന്ത്രി പറയുന്നത് കേട്ട് വഴിവിട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ നാളെ മറുപടി പറയേണ്ടിവരും. അതിനുള്ള നിയമവും കോടതിയും ഇവിടെയുണ്ട്.
കള്ളക്കേസുണ്ടാക്കി സ്വർണക്കടത്ത് കേസിൽനിന്ന് ശ്രദ്ധതിരിക്കാനാണ് നീക്കം. രാഷ്ട്രീയസമ്മർദത്തിലൂടെ അറസ്റ്റ് ചെയ്ത് യു.ഡി.എഫിനെ ദുർബലമാക്കാനും അപമാനിക്കാനുമാണ് നീക്കമെങ്കിൽ നേരിടും. പാലാരിവട്ടം പാലം പണിയിൽ അഴിമതിയുണ്ടെന്ന് വരുത്തി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുകയെന്നത് ഇടതുമുന്നണിയുടെ ലക്ഷ്യമായിരുന്നു. അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന ധിക്കാരം അനുവദിക്കിെല്ലന്നും രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.