ആളുമാറി അറസ്റ്റ്: ഡി.ജി.പി അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ആളുമാറി കേസെടുത്തതിനെത്തുടർന്ന് 84കാരി നാലുവർഷം കോടതി കയറിയിറങ്ങേണ്ടി വന്നെന്ന പരാതിയിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷൻ.സംസ്ഥാന പൊലീസ് മേധാവി അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ. ബൈജുനാഥ് ഉത്തരവായി.
പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് ഭാരതിയമ്മ പരാതി ഉന്നയിക്കുന്നത്. പ്രതി ഭാരതിയമ്മയല്ലെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ കോടതിയിൽ മൊഴി നൽകിയതിനെത്തുടർന്നാണ് കുനിശ്ശേരി മഠത്തിൽ വീട്ടിൽ ഭാരതിയമ്മയെ കേസിൽനിന്ന് ഒഴിവാക്കിയത്. 1998ൽ ഉണ്ടായ കേസിൽ ജാമ്യത്തിലിറങ്ങിയ യഥാർഥ പ്രതി ഇപ്പോഴും ഒളിവിലാണ്. പ്രതി സ്റ്റേഷനിൽ നൽകിയത് ഭാരതിയമ്മയുടെ വിലാസമാണ്. 2019ൽ പൊലീസ് ഭാരതിയമ്മയെ അന്വേഷിച്ചെത്തിയത് ഇങ്ങനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.