വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ 75കാരനായ ഹോർട്ടികോർപ് മുൻ എം.ഡി അറസ്റ്റിൽ
text_fieldsകൊച്ചി: വീട്ടിൽ ജോലിക്ക് നിന്ന ഒഡിഷ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ഹോർട്ടികോർപ് മുൻ എം.ഡി കെ. ശിവപ്രസാദിന്റെ (75) അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം കീഴടങ്ങിയ ശിവപ്രസാദ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. പ്രാഥമിക തെളിവെടുപ്പിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
25 ദിവസത്തിലധികം ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ ശനിയാഴ്ചയാണ് എറണാകുളം എ.സി.പി ഓഫിസിൽ കീഴടങ്ങിയത്. ശീതളപാനീയത്തിൽ ലഹരിപദാർഥം കലർത്തി നൽകിയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. മുമ്പും തന്നെ പീഡിപ്പിച്ചതായി യുവതി പരാതി നൽകിയിട്ടുണ്ട്. രണ്ട് കേസുകളും എറണാകുളം എ.സി.പി പി. രാജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 15നാണ് കേസിനാസ്പദമായ സംഭവം. പൊലീസ് കേസെടുത്തതോടെ ശിവപ്രസാദ് ഒളിവിൽ പോവുകയായിരുന്നു. ദേശീയ പട്ടികവർഗ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.