മാവോവാദികളെ കസ്റ്റഡിയിലെടുക്കൽ: വ്യാജ ഏറ്റുമുട്ടല്‍ ആശങ്ക അറിയിച്ച് മനുഷ്യാവകാശ പ്രവർത്തകൻ
text_fieldsകോഴിക്കോട്: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലും കമ്പമലയിലും തലക്കുഴിയിലുംനിന്ന് കൂടുതല്‍ മാവോ വാദികളെ ആൻറി ടെററിസ്റ്റ് ഫോഴ്സും ദേശീയ അന്വേഷണ ഏജന്‍സിയും (എൻ.ഐ.എ) പിടികൂടിക്കൊണ്ടുപോയെന്ന് ജനകീയ മനുഷ്യാകാശ പ്രസ്ഥാനം പ്രവര്‍ത്തകർ.
ഇതുസംബന്ധിച്ച ആരോപണമുയർത്തി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവര്‍ത്തകനും പൊലീസ് ഏറ്റുമുട്ടലില്‍ മരിച്ച മാവോവാദി നേതാവ് സി.പി. ജലീലിെൻറ സഹോദരനുമായ സി.പി. റഷീദ് വിഡിയോ സന്ദേശം പുറത്തിറക്കി.
വ്യാജ ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി പിടികൂടിയവരെ വെടിെവച്ചുകൊല്ലാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് വിഡിയോയിൽ. ബത്തേരിയില്‍ മാവോവാദി നേതാക്കളായ പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറി കര്‍ണാടകക്കാരനായ ബി.ജി. കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരെ പിടികൂടി. കമ്പമലയില്‍നിന്ന് മൂന്നുപേരും തലക്കുഴിയില്നിന്ന് ചിലരെയും അറസ്റ്റ് ചെയ്തതായി സേന്ദശത്തിൽ പറയുന്നു
ഔദ്യോഗികമായി അറസ്റ്റ് സ്ഥിരീകരിക്കാത്തത് അപകടമാണെന്നും മുമ്പ് കൊല്ലത്തുനിന്ന് മാവോവാദി നേതാവ് രാജമൗലിയെ അറസ്റ്റ് ചെയ്ത് ആന്ധ്രയിൽ എത്തിച്ച് വെടിവച്ചു കൊെന്നന്നും സന്ദേശത്തിൽ പറയുന്നു. അറസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ പൊലീസ് കൃത്യമായി വെളിപ്പെടുത്തി കോടതിയില്‍ ഹാജരാക്കി നിയമനടപടി ഉറപ്പുവരുത്തണമെന്നാണ് ആവശ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.