ടീസ്റ്റയുടെയും ആർ.ബി ശ്രീകുമാറിന്റെയും അറസ്റ്റ് ഫാഷിസത്തിനെതിരായ പോരാട്ടം ശക്തമാക്കാനുള്ള ആഹ്വാനം -എം.ഐ അബ്ദുൽ അസീസ്
text_fieldsഗുജറാത്ത് വംശഹത്യയിൽ നീതിയുടെയും ഇരകളുടെയും പക്ഷത്ത് നിന്ന ടീസ്റ്റ സെറ്റൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടി ഫാഷിസത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനുള്ള ആഹ്വാനമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ഭരണകൂടം ജനാധിപത്യ മൂല്യങ്ങളെ ധ്വംസിക്കുമ്പോൾ പ്രതിരോധിക്കേണ്ട കോടതി അവരുടെ പക്ഷം ചേരുന്നത് ദൗർഭാഗ്യകരമാണ്. സംഘ്പരിവാറിനോട് രാജിയാകാൻ സന്നദ്ധരാകാത്തവരെ ഭരണകൂട സാമഗ്രികളുപയോഗിച്ച് കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ പറഞ്ഞു.
നീതി ലഭ്യമാവില്ലെന്ന ജനങ്ങളുടെ തോന്നൽ രാജ്യത്തെ അപകടത്തിലേക്ക് നയിക്കും. ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ് സർക്കാർ ചെയ്യുന്നത്. എതിർശബ്ദങ്ങളെ ജയിലിലടച്ച് നിശബ്ദമാക്കാനുള്ള ശ്രമം സംഘ്പരിവാറിന്റെ വ്യാമോഹമാണെന്നും അത്തരം നീക്കങ്ങൾ കൂടുതൽ ജനകീയമായ പ്രതിരോധത്തിന് ആവേശം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.