സന്നിധാനത്ത് നാമജപ പ്രതിഷേധം: 69 പേർ റിമാൻഡിൽ
text_fieldsപത്തനംതിട്ട: ഞായറാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ 70ൽ 69 പേരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട മുൻസിഫ് കോടതിയിൽ ഹാജരാക്കിയ ഇവരിൽ ഒരാെള പ്രായപൂർത്തിയാകാത്തതിനാൽ ഒഴിവാക്കി. ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തവരെ ആദ്യം മണിയാർ എ.ആർ ക്യാമ്പിലാണ് എത്തിച്ചത്.
തിങ്കളാഴ്ച വൈകീട്ട് മൂേന്നാടെയാണ് പത്തനംതിട്ട മുൻസിഫ് കോടതിയിലേക്ക് കൊണ്ടുവന്നത്. റിമാൻഡ് ചെയ്തവരെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. നിരോധനാജ്ഞ നിലനിൽെക്ക ആയുധവുമായി സംഘം ചേർന്ന് പൊലീസിെൻറ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്.
അന്യായമായി സംഘം ചേർന്നതിനും കേസുണ്ട്. ശരണം വിളികളുമായി നാമജപം നടത്തുകമാത്രേമ ചെയ്തുള്ളൂ എന്നാണ് ഇവർ കോടതിയിൽ എഴുതിക്കൊടുത്തത്. തങ്ങൾക്കുണ്ടായ ദുരനുഭവങ്ങളും കോടതിയെ ധരിപ്പിച്ചു. മണിയാർ എ.ആർ ക്യാമ്പിൽ വൈദ്യപരിശോധന നടത്തിയ ശേഷമാണ് വൻ പൊലീസ് വലയത്തിൽ കോടതിയിൽ എത്തിച്ചത്. കോടതിയിൽ എത്തിച്ചപ്പോൾ പരിസരത്ത് നാമജപവുമായി പ്രതിഷേധമുയർന്നു.
ജയിലിലേക്ക് കൊണ്ടുപോയശേഷമാണ് അത് അവസാനിപ്പിച്ചത്. മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു. കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, ശോഭ സുരേന്ദ്രൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് അശോകൻ കുളനട എന്നിവരും എത്തി. ഞായറാഴ്ച രാത്രി നട അടക്കുന്നതിനുമുമ്പ്, 10.15ഒാടെയാണ് അപ്രതീക്ഷിതമായി നാമജപ പ്രതിഷേധം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.