ശബരമിലയിെല അക്രമസംഭവങ്ങളിൽ വ്യാപക അറസ്റ്റ്
text_fieldsപത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമസംഭവങ്ങളിലും നിരോധനാജ്ഞ ലംഘനത്തിലും വ്യാപക അറസ്റ്റ്. പത്തനംതിട്ടയിൽ 142പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത്. എറണാകുളം റൂറലിൽ 75പേർ, തൃപ്പൂണിത്തുറയിൽ 51പേർ എന്നിങ്ങനെയും അറസ്റ്റ് നടന്നിട്ടുണ്ട്.
അക്രമസംഭവങ്ങളിലായി പത്തനംതിട്ടയിൽ 50 കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന വ്യാപകമായി 150 ഒാളം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
അക്രമം നടത്തിയവരെ തിരിച്ചറിയാനായി 210 പേരുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നു. സംഘം ചേർന്നുള്ള ആക്രമണം, കെ.എസ്.ആർ.ടി.സി ബസ്, പൊലീസ് വാഹനങ്ങൾ, മാധ്യമപ്രവർത്തകരുെട വാഹനങ്ങൾ എന്നിവ നശിപ്പിക്കൽ, ബാനറുകൾ നശിപ്പിക്കൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.