ശക്തിവേലിെൻറ അറസ്റ്റ്: പൊലീസിൽ ഭിന്നസ്വരം മൊബൈൽ ഫോൺ പിന്തുടർന്നാണെന്നും അല്ലെന്നും
text_fieldsതൃശൂർ: ജിഷ്ണു കേസിൽ മൂന്നാംപ്രതി കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേലിെൻറ അറസ്റ്റിൽ ആശ്വസിക്കുമ്പോഴും പൊലീസിൽ ഭിന്നസ്വരം. ശക്തിവേലിെൻറ മൊബൈൽ ഫോൺ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ അവകാശപ്പെട്ടപ്പോൾ അറസ്റ്റ് വിവരങ്ങൾ മാധ്യമപ്രവർത്തകരുടെ മുന്നിൽ വിശദീകരിച്ച ഐ.ജി അജിത്കുമാർ ആദ്യഘട്ടത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച ശക്തിവേൽ പിന്നീട് അത് ഉപേക്ഷിച്ചെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് ഇയാളെ പിടികൂടുന്നതിൽ തടസ്സമായതെന്ന് അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിെൻറ മാതാവിെൻറയും സഹോദരിയുെടയും സമരം ശക്തമായതിനെ തുടർന്ന് നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് സംഘമാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിലെ ഒരു വിഭാഗം നൽകിയ വിവരം. പ്രായാധിക്യംമൂലം അസുഖത്തിലുള്ള പിതാവുമായി ബന്ധപ്പെടുന്നുവെന്ന സൂചനയിൽ ആദ്യം ഇയാളുടെ ബന്ധുക്കളുടെ ഫോൺ നമ്പറുകൾ ശേഖരിക്കുകയും ഇതിൽനിന്ന് ഇയാളുടെ പിതാവിെൻറ ഫോൺ നമ്പർ പിന്തുടർന്ന നടത്തിയ അന്വേഷണമാണ് ശക്തിവേലിെൻറ അറസ്റ്റിലേക്കു നയിച്ചത് എന്നുമാണ് ഒരു അവകാശവാദം.
കോയമ്പത്തൂരിലെ ഒരു സമ്പന്ന കോളനിയിൽനിന്ന് തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിെൻറ സഹായത്തോടെയാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തതേത്ര. എന്നാൽ, മൊബൈൽ ഫോൺ പിന്തുടർന്നെന്ന വാദത്തെ ഐ.ജി പൂർണമായും തള്ളി. കോയമ്പത്തൂരിലെ അന്വേഷണത്തിനിെട പലവട്ടം രക്ഷപ്പെട്ടുപോയ ശക്തിവേൽ കിനാവൂരിലുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് അേന്വഷണസംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. വീടുകൾ കയറി നടത്തിയ അന്വേഷണത്തിൽ ലുക്ക് ഔട്ട് സർക്കുലറിലെ പടം കണ്ട് മനസ്സിലാക്കിയ പ്രദേശവാസികളാണ് ഇയാളെ കുറിച്ച് വ്യക്തത നൽകിയതെന്നായിരുന്നു ഐ.ജിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.