തിയേറ്റർ ഉടമയുടെ അറസ്റ്റ്: പൊലീസുകാർക്കെതിരെ നടപടി വേണം- ചെന്നിത്തല
text_fieldsതിരുവനന്തപുരം: എടപ്പാൾ തിയേറ്ററിലെ ബാലികാപീഡനം പുറത്തു കൊണ്ടു വന്ന തിയേറ്റർ ഉടമക്കെതിരായ പൊലീസ് നടപടി ലജ്ജാകരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമങ്ങളാണ് തുടക്കം മുതൽ നടന്നത്. സംഭവത്തിൽ ഉന്നതതല ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീഡനവിവരം നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന തിയേറ്റർ ഉടമയെ പൊലീസ് ക്രൂരമായാണ് പീഡിപ്പിച്ചത്. കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സഭയിൽ ന്യായീകരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
നിയമവശങ്ങൾ പരിശോധിക്കുന്നതിൽ തങ്ങൾ എതിരല്ല, എന്നാൽ പ്രഥമദൃഷ്ട്യാ തെറ്റു ചെയ്തതായി മുഖ്യമന്ത്രിക്ക്ബോധ്യപ്പെട്ടാൽ നടപടി സ്വീകരിക്കാം. തുടർച്ചയായി കേരള പൊലീസിന് വീഴ്ചകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. പൊലീസിെൻറ കൊള്ളരുതായ്മക്ക് കൂട്ടു നിൽക്കുന്ന സർക്കാറായി ഇൗസർക്കാർ മാറിയിരിക്കുകയാണ്. പൊലീസിെൻറ കിരാത നടപടികളെ പിന്താങ്ങുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ അധഃപതിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിയേറ്റർ ഉടമയെ അറസ്റ്റു ചെയ്ത പൊലീസുകാർക്കെതിരെ നടപടിെയടുക്കാൻ മുഖ്യമന്ത്രി തയ്യാറാവാത്തത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും അേദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.