പിടിയിലായ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്; എസ്.ഡി.പി.ഐ നേതാവിനെ വധിക്കാൻ ശ്രമിച്ചെന്ന് എഫ്.ഐ.ആർ
text_fieldsആലപ്പുഴ: കഴിഞ്ഞ ദിവസം മാരകായുധവുമായി പിടിയിലായ ആർ.എസ്.എസ് പ്രവർത്തകർ എസ്.ഡി.പി.ഐ നേതാവിനെ വധിക്കാൻ ശ്രമിച്ചെന്ന് പൊലീസ്. ഇവർക്കെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. എസ്.ഡി.പി.ഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റും മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറുമായ നവാസ് നൈനയെ വധിക്കാൻ ആർ.എസ്.എസ് പ്രവർത്തകർ ശ്രമിച്ചുവെന്നാണ് പൊലീസ് പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നത്. ഇവർ നവാസിനെ വാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയായിരുന്നു.
സുമേഷ്, ശ്രീനാഥ് എന്നീ ആർ.എസ്.എസ് പ്രവർത്തകരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
സംശയാസ്പദമായി രണ്ട്പേരെ കണ്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരിൽ നിന്നും രണ്ട് വാളുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.