ഇന്ത്യൻ ജനാധിപത്യത്തിന്റെ ദുരവസ്ഥ തുറന്നുകാട്ടി 'ആർട്ടിക്കിൾ 21'
text_fieldsതിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തിന്റെ ദുരവസ്ഥ തുറന്നുകാട്ടി 'ആർട്ടിക്കിൾ 21' എന്ന സിനിമ 28ന് പ്രേക്ഷകരിലേക്ക് എത്തും. കൗതുകമുണർത്തുന്ന പുതിയ പോസ്റ്ററാണ് 'ആർട്ടിക്കിൾ 21' ടീം പുറത്തുവിട്ടത്. ഇന്ത്യൻ തെരുവളിലെ പാർശ്വൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിതം പകർത്താനാണ് ഈ സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകൻ ലെനിൻ ബാലകൃഷ്‌ണൻ മാധ്യമം ഓൺ ലൈനോട് പറഞ്ഞു.
ജനാധിപത്യത്തിന്റെ വവികളിലൊന്നും ഇടം കിട്ടാതെ പോയവരുടെ ജീവിതത്തിുലേക്ക് കാമറ ചലിക്കുന്നത്. അത് അവർത്തമാനകാല ഇന്ത്യൻ സമൂഹത്തിന്റെ ദുരന്ത കാഴ്ചയാണ്. ഴരുടേതുകൂടിയാണ് ഇന്ത്യ. അവരും രാജ്യത്തെ പൗരന്മാരാണ്. പൗരാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട മനുഷ്യരുടെ ലോകത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്നും ലെനിൻ പറയുന്നു. സിനിമയുടെ തിരക്കഥയും ലെനിന്റേതാണ്.
നീതിക്കു വേണ്ടി അണിനിരക്കൂ.....എന്ന് ആലേഖനം ചെയ്‌തിട്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പങ്കുവച്ചത്. ലെനയുടെ കഥാപാത്രത്തിന്‍റെ പോസ്റ്ററിനൊപ്പമാണ് നീതിക്കു വേണ്ടി അണിനിരക്കൂ എന്ന ആഹ്വാനവും അണിയറക്കാർ നടത്തിയത്. ജൂലൈ 28 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന സന്ദേശത്തിന് അപ്പുറം ശക്തമായ പ്രമേയമാണ് 'ആർട്ടിക്കിൾ 21' മുന്നോട്ട് വയ്‌ക്കുന്നതെന്ന സൂചനയും പോസ്റ്റർ നൽകുന്നു.
അതിവേഗം വളരുന്ന നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ കൂടുതൽ ഉയർച്ചയിലേക്ക് എത്തിക്കാൻ ഉള്ള മാറ്റങ്ങളെ പറ്റി, നമ്മളെവരും കാണുന്നതും കേൾക്കുന്നതുമായ, നമ്മുടെ ചുറ്റുപാടുകളിൽ തന്നെ നടക്കുന്ന ഒരു ഗൗരവമേറിയ വിഷയം അതിന്റെ തീവ്രതയോടെ തന്നെ പറയുന്നുണ്ട് ആർട്ടിക്കിൾ 21 എന്ന സിനിമയിൽ. വാക് വിത്ത് സിനിമാസിന്‍റെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ചെമ്മീൻ സിനിമാസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.
മലയാളത്തിലെ അഭിനേതാക്കളായ ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, അംബിക നായർ,മജീദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
അഷ്‌കർ ആണ് കാമറ. സന്ദീപ് നന്ദകുമാർ എഡിറ്റിങും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ - രംഗനാഥ് രവി. ബി.കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഈണം പകരുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഗോപി സുന്ദർ തന്നെ. കോ പ്രൊഡ്യൂസർ-രോമാഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ, കല-അരുൺ പി. അർജുൻ, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്‌ത്രാലങ്കാരം-പ്രസാദ് അന്നക്കര, സ്റ്റിൽസ്-സുമിത് രാജ്, ഡിസൈൻ- ആഷ്‌ലി ഹെഡ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-ലിദീഷ് ദേവസി, അസോസിയേറ്റ് ഡയറക്‌ടർ- ഇംതിയാസ് അബൂബക്കർ, പി.ആർ.ഒ-എ.എസ് ദിനേശ്, ആതിര ദിൽജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.