ആർട്ടികിൾ 370 ദീർഘകാലം തുടരേണ്ടതില്ല; പാർട്ടിയെ വെട്ടിലാക്കി വീണ്ടും തരൂർ
text_fieldsന്യൂഡൽഹി: മോദിയെ സ്തുതിച്ച് പ്രസ്താവന നടത്തിയ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കി വീണ് ടും ശശി തരൂർ എം.പി. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടികിൾ 370 ദീർഘനാൾ തുടരണമെന്ന അഭിപ്രായമില്ലെന്ന് തരൂർ പറഞ ്ഞു. എന്നാൽ നിയമം നടപ്പാക്കിയ രീതി ഭരണഘടനാവിരുദ്ധമാണെന്ന് ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
മറ്റു മതസ്ഥരുടെ ആരാധനാ സ്വാതന്ത്യത്തെ ഹനിക്കാത്ത തരത്തിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാം. അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം ആഴത്തില്‍ പരിശോധിച്ചാല്‍ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രം ആയിരുന്നു എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ആഴമേറിയ വിശ്വാസമാണ് ജനങ്ങള്‍ക്കിടയിലുള്ളതെന്നും തരൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം മോദിയെ സ്തുതിച്ചതിന്‍റെ പേരിൽ ശശിതരൂരിനെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കെ.പി.സി.സിക്ക് തരൂർ വിശദീകരണം നൽകയതോടെയാണ് വിവാദം കെട്ടടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.