സമ്പൂര്‍ണ കോൺഗ്രസുകാരൻ
text_fieldsകോണ്‍ഗ്രസ് രാഷ്ട്രീയത്തിെൻറ കയറ്റിറക്കങ്ങളില്‍ കഴിഞ്ഞ മുപ്പത്തഞ്ചാണ്ടിലധികമായി നിറസാന്നിധ്യമായിരുന്നു മുക്കാട്ടുപറമ്പില്‍ ഇബ്രാഹിം ഷാനവാസ് എന്ന എം.ഐ. ഷാനവാസ്. അനുഭവിച്ചും വായിച്ചും കണ്ടും കേട്ടും കൊണ്ടും കൊടുത്തും ആര്‍ജിച്ച അനുഭവസമ്പത്ത് പാര്‍ട്ടിക്കായി സമര്‍പ്പിച്ച സമ്പൂര്‍ണ കോൺഗ്രസുകാരനായിരുന്നു അദ്ദേഹം.
പലകാലങ്ങളിലായി മാധ്യമങ്ങൾ ഷാനവാസിനെ പല രീതിയിൽ വിശേഷിപ്പിച്ചു. രാഷ്ട്രീയ തന്ത്രജ്ഞൻ, അട്ടിമറിയുടെ സൂത്രധാരന്‍, പിന്‍സീറ്റ് ഡ്രൈവര്‍, കിങ്മേക്കർ...അങ്ങിനെ പലതും. ഷാജിക്കയെന്ന് അടുപ്പക്കാര്‍ സ്നേഹത്തോടെ വിളിക്കുന്ന ഷാനവാസ്, കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചരിത്രത്തിലെ ആദ്യ ജോയൻറ് സെക്രട്ടറിമാരിൽ ഒരാളാണ്. മറ്റെയാൾ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. പിന്നീടിങ്ങോട്ട് മുപ്പത്തഞ്ചാണ്ടിലേറെ കെ.പി.സി.സി ഭാരവാഹികളിൽ രണ്ടാമനോ മൂന്നാമനോ ഒക്കെയായി ആ പേരുണ്ടായിരുന്നു.
പ്രിയപ്പെട്ട കോഴിക്കോട്
കെ.എസ്.യു കളി വല്ലാതെ അതിരുകടന്നപ്പോഴാണ് ബാപ്പ ഷാനവാസിനെ നല്ല കുട്ടിയാക്കാൻ മലബാറിെൻറ അലീഗഢെന്ന് കേളികേട്ട ഫാറൂഖ് കോളജിലേക്ക് അയക്കുന്നത്. ആലപ്പുഴയില്‍ ഇംഗ്ലീഷ് സാഹിത്യ ബിരുദപഠനം പാതിയില്‍ നിര്‍ത്തിയാണ് കോഴിക്കോേട്ടക്ക് വരുന്നത്. മകനെ ഡോക്ടറാക്കണമെന്നായിരുന്നു വക്കീലായ ബാപ്പയുടെ മോഹം. ഫാറൂഖ് കോളജിലെയും കാലിക്കറ്റ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥി രാഷ്ട്രീയത്തിെൻറ ഓളപ്പരപ്പുകളില്‍ ഒരു രാഷ്ട്രീയക്കാരന് പിറവിയെടുക്കുകയായിരുന്നു പിന്നെ.
പല ചരിത്രങ്ങളുടെയും തുടക്കവുമായിരുന്നു അത്. കെ.എസ്.യുവിെൻറ ചരിത്രത്തിലെ ആദ്യ റെബല്‍ സ്ഥാനാര്‍ഥി, ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ ആദ്യ തോല്‍വി. കോഴിക്കോടിനെ ഇളക്കിമറിച്ച് ആദ്യ റെബല്‍ ജാഥ, കാമ്പസിെൻറ പുറത്തേക്കുനീണ്ട് വിശാലാര്‍ഥത്തിലുള്ള ആദ്യ മുഴുനീള കാമ്പസ് സംഘട്ടനം. എല്ലാറ്റിലും നായകസ്ഥാനത്ത് ഷാനവാസിെൻറ പേരുണ്ടായിരുന്നു. ഫാറൂഖ് കോളജില്‍ നാലു കൊല്ലത്തിനിടക്ക് അവിടെ യൂനിയൻ ചെയര്‍മാനായ ഷാനവാസ് കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനുമായി. 68ല്‍ തുടങ്ങി 79ല്‍ അവസാനിച്ച സുന്ദര കാലഘട്ടമായിരുന്നു അത്. വീട്ടിലേക്ക് അപൂര്‍വമായേ മടങ്ങാറുണ്ടായിരുന്നുള്ളൂ. കാലം 79ല്‍ എത്തിയപ്പോള്‍ എന്തൊക്കെയോ നിര്ബന്ധങ്ങളില് കുടുങ്ങി എറണാകുളത്തേക്ക് മടങ്ങി. പിന്നെ എറണാകുളം ലോ കോളജിൽ ചേർന്നു. അവിടെ നിന്നാണ് കെ.പി.സി.സിയിലെ ജീവിതാരംഭം.
തോൽവികളിലൂടെ
ചരിത്ര ജയം
കെ.പി.സി.സി പ്രസിഡൻറിനോട് കരഞ്ഞുപറഞ്ഞാണ് ആര്‍ക്കും വേണ്ടാതെ കിടന്ന സേവാദളിെൻറ ചുമതല വാങ്ങിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭൂവിലേക്ക് ഷാനവാസിെൻറ രംഗപ്രവേശമായി അത്. കെ.പി.സി.സി സെക്രട്ടറി ഇന്‍ചാര്‍ജ് ഓഫ് സേവാദള്‍ ആയതുമുതല്‍ ഷാനവാസ് ഒരിടത്തിരുന്നില്ല. കേരളം മുഴുക്കെ ക്യാമ്പുകള്‍, പ്രസംഗങ്ങള്‍... അങ്ങിനെ തുടരവെ കൂടെവന്ന പലരും ഉയരങ്ങള്‍ കയറിയപ്പോഴും ഷാനവാസിന് തോല്‍ക്കാന്‍വേണ്ടിയെന്നപോലെ പാര്‍ട്ടി പലതും കരുതിവെച്ചു. ഇന്നേവരെ പാര്‍ട്ടി ജയിക്കാത്ത വടക്കേക്കരയില്‍ 1987ല്‍ തുടക്കം. അന്ന് ഡി.വൈ.എഫ്.ഐ കത്തിനില്‍ക്കുന്ന സമയം. സംഘടനയുടെ സെക്രട്ടറി എസ്. ശര്‍മ എതിര്‍സ്ഥാനാര്‍ഥി. എന്നിട്ടും ഷാനവാസ് പൊരുതി. ഒടുവില്‍ ഫലം വന്നപ്പോള്‍ ഷാനവാസ് തോറ്റു. വെറും 400 വോട്ടിന്.
1991ലും ഗ്രൂപ്് വീതംവെപ്പിനൊടുവിൽ വടക്കേക്കര തന്നെ മണ്ഡലമായി ലഭിച്ചു. എതിരാളി ശർമ തന്നെ. തോല്‍വി തന്നെ ഫലം. അതും ചെറിയ വോട്ടിന്. തോല്‍വി പലവട്ടം പിന്നെയും വന്നു. നാട്ടുകാരനായ ഹസനും തലേക്കുന്നില്‍ ബഷീറും രണ്ടുവട്ടം തോറ്റ ചിറയിൻകീഴില്‍ പരിചയസമ്പന്നനായ വര്‍ക്കല രാധാകൃഷ്ണനോട് എതിരിട്ടപ്പോഴും ഷാനവാസ് ഉശിരുകാട്ടി. ഈ പയ്യനോ... മത്സരിക്കാനുള്ള രസംപോയെന്ന് ചിരിച്ചു പറഞ്ഞ വര്‍ക്കല അവസാന നാളായപ്പോഴേക്ക് തോളില്‍തട്ടി പറഞ്ഞു; എടാ, നീ ജയിച്ചെന്ന്. പക്ഷേ, അവിടെയും തലനാരിഴ അകലത്തിന് ഷാനവാസ് വീണു; മൂവായിരം വോട്ടിന്. ഒടുവിൽ വിജയം കടാക്ഷിക്കാൻ വടക്കൻ മലബാറിലേക്ക് വരേണ്ടിവന്നു. അതും ചരിത്ര വിജയം കുറിക്കാൻ.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് ലക്ഷത്തിലധികം ഭൂരിപക്ഷം നേടി റെക്കോഡിട്ടു.
2014ലും അതേ മണ്ഡലത്തിൽനിന്ന് വീണ്ടും ജയിച്ചെങ്കിലും ഭൂരിപക്ഷം നന്നെ ചുരുങ്ങി. ഇടക്കാലത്ത് തന്നെ ഗ്രസിച്ച മാരക രോഗം മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധനൽകുന്നതിൽനിന്ന് അദ്ദേഹത്തെ തടഞ്ഞു.
ചാനൽ ചർച്ചകളിൽ കോണ്‍ഗ്രസിെൻറ നാവായിരുന്നു ഷാനവാസ്. എല്ലാ പ്രതിസന്ധികളിലും പാർട്ടിക്ക് പ്രതിരോധമൊരുക്കുന്ന മുന്നണിപ്പടയാളി.
മാറാട് സമാധാന ഉടമ്പടിയിലും നരേന്ദ്രന് കമീഷന് പാക്കേജിലും തുടങ്ങി സച്ചാര്‍ റിപ്പോര്‍ട്ടിെൻറ അടിയൊഴുക്കുകളില്‍ വരെ തികഞ്ഞ നീതിബോധത്തോടെ ഷാനവാസ് ഇടെപട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.