പരീക്ഷ പരിഷ്കരണത്തിനെതിരെ ലേഖനം; അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്
text_fieldsപയ്യന്നൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് സർക്കാർ വരുത്തിയ മാറ്റങ്ങൾക്കെതിരെ ഫേസ്ബുക്കിൽ ലേഖനമെഴുതിയ സംഭവത്തിൽ അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്. പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനും എഴുത്തുകാരനുമായ പി. പ്രേമചന്ദ്രനാണ് നോട്ടീസ് ലഭിച്ചത്.
നടപടി 1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ലേഖനം പൊതുപരീക്ഷ എഴുതുന്ന വിദ്യാർഥികളെ ഭയപ്പെടുത്തുന്നതും അവരെ സർക്കാറിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നതുമാണെന്നാണ് കാരണം കാണിക്കൽ കത്തിൽ ചൂണ്ടിക്കാട്ടിയത്. 15 ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം.
എന്നാൽ, പുതിയ തീരുമാനം 10 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ലേഖനമെഴുതിയതെന്ന് പ്രേമചന്ദ്രൻ മാസ്റ്റർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.