ഇൻഷുറൻസ് മുതൽ ഹെൽമറ്റ് വരെ; ഗതാഗതക്കുറ്റങ്ങൾ പിടികൂടാൻ നിർമിതബുദ്ധി
text_fieldsതിരുവനന്തപുരം: അമിതവേഗവും സിഗ്നൽ ലംഘനവും കണ്ടെത്താനുള്ള കാമറകൾ ഇനി പഴങ്കഥ. പുകപരിശോധന സർട്ടിഫിക്കറ്റില്ലാത്തതു മുതൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതു വരെയുള്ള ഗതാഗതക്കുറ്റങ്ങൾ പിടികൂടാൻ നിർമിത ബുദ്ധിയുടെ സഹായേത്താടെയുള്ള ന്യൂജൻ എൻഫോഴ്മെൻറ് സംവിധാനം നിരത്തുകളിലേക്ക്. 720 കേന്ദ്രങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. നിലവിൽ കാമറകളും ഇൻറർസെപ്റ്റർ വാഹനങ്ങളുമാണ് മോേട്ടാർ വാഹനവകുപ്പിനുള്ളത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലാതെ തന്നെ ഗതാഗത ലംഘനങ്ങളെല്ലാം പിടികൂടി കൺട്രോൾ റൂമിൽ എത്തിക്കുെമന്നതാണ് ഒാേട്ടാമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ (എ.എൻ.പി.ആർ) സൗകര്യത്തോടും നിർമിതബുദ്ധിയുടെ സഹായത്തോടെയുമുള്ള ട്രാഫിക് എൻഫോഴ്സ്െമൻറ് സംവിധാനത്തിെൻറ പ്രത്യേകത.
ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, ബൈക്കുകളിൽ മൂന്നുപേരുടെ സഞ്ചാരം, നിയമലംഘിച്ചുള്ള പാർക്കിങ്, വൺവേ തെറ്റിക്കൽ, മൊബൈൽ ഉപേയാഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗം എന്നിവയെല്ലാം സ്വയം തിരിച്ചറിയും. മെഷീൻ ലേണിങ് സാേങ്കതികവിദ്യ ഉപയോഗിച്ചാണ് കുറ്റങ്ങൾ ഏതെല്ലാമെന്നതും സ്വഭാവവും ഒാൺലൈൻ സംവിധാനത്തെ പഠിപ്പിച്ചതെന്ന് േജായൻറ് ട്രാൻസ്പോർട്ട് കമീഷണർ 'മാധ്യമ'ത്തോട് പറഞ്ഞു. ഹെൽമറ്റില്ലാത്തവരെ കണ്ടെത്തുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ സംവിധാനമെത്തുന്നത്.
ഇൻഷുറൻസ്, പുകപരിശോധന രേഖകളിലേക്കും കണ്ണെത്തും
വാഹനങ്ങളുടെയെല്ലാം വിവരങ്ങൾ ഉള്ളടങ്ങുന്ന കേന്ദ്ര ഉപരിതല മന്ത്രാലയത്തിെൻറ വാഹൻ പോർട്ടലിെൻറ വിവര ശേഖരവുമായി (ഡാറ്റാബേസ്) പുതിയ ഒാൺലൈൻ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്. ഒാേട്ടാമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ സംവിധാനം വഴി വാഹനത്തിെൻറ പെർമിറ്റ്, പുകപരിശോധന സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് അടക്കം രേഖകൾ ഉദ്യോഗസ്ഥരില്ലാതെ സംവിധാനം സ്വയം പരിശോധിക്കും.
പ്രവർത്തനരീതി
നിരവധി ഡിജിറ്റൽ സംവിധാനങ്ങളടങ്ങുന്ന ഒാൺലൈൻ ശൃംഖലയാണ് ന്യൂജൻ ട്രാഫിക് എഫോഴ്സ്െമൻറ് സിസ്റ്റം. കാമറകളാണ് റോഡുകളിൽ സ്ഥാപിക്കുക. മാസ്റ്റർ കൺട്രോർ റൂമിനു പുറെമ 14 ജില്ലകൾക്കും പ്രേത്യകം കൺട്രോൾ റൂമുകളുമുണ്ട്. കാമറകൾ പിടികൂടുന്ന നിയമലംഘനങ്ങൾ മാസ്റ്റർ കൺേട്രാൾ റൂമിെലത്തുകയും വാഹൻ സോഫ്റ്റ്വെയറിലെ വിവരങ്ങളിൽനിന്ന് വാഹന ഉടമയുടെ വിവരങ്ങളടക്കം ജില്ല കൺട്രോൾ റൂമിലേക്ക് കൈമാറുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.