വിദ്യാഭ്യാസ മേഖലയില്‍ നിര്‍മിതബുദ്ധി പ്രയോജനപ്പെടുത്തും -മന്ത്രി
text_fieldsതിരുവനന്തപുരം: അധ്യാപനവും അധ്യയനവും മെച്ചപ്പെടുത്താന്‍ നിര്‍മിതബുദ്ധി സംവിധാനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിലും ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനങ്ങളിലും എ.ഐ സാങ്കേതികവിദ്യകള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൈറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ ഐ.ടി ക്ലബിലെ കുട്ടികള്‍ക്കുള്ള ജില്ലതല ക്യാമ്പിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ. ആര്.കെ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടര്‍ ഡോ. എ.ആര്. സുപ്രിയ എന്നിവരും പങ്കെടുത്തു.ലിറ്റില്‍ കൈറ്റ്സ് പദ്ധതിയിലെ മൂന്നുവര്‍ഷ കാലയളവില്‍ ഓരോ കുട്ടിയും പരിശീലിക്കേണ്ട ആക്ടിവിറ്റി ബുക്കുകളും മന്ത്രി പ്രകാശനം ചെയ്തു.
സ്കൂളുകളിലെ ഹൈടെക് സംവിധാനങ്ങളുടെ പരിപാലനം മുതല്‍ ഗ്രാഫിക്സ്, അനിമേഷന്‍, സ്ക്രാച്ച്, വിഷ്വല്‍ പ്രോഗ്രാമിങ് എന്ന് തുടങ്ങി നിര്‍മിതബുദ്ധി അധിഷ്ഠിത പ്രോഗ്രാമുകള്‍ തയാറാക്കാനും റോബോട്ടിക്സ്/ഐ.ഒ.ടി ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്യാനും വരെ കുട്ടികളെ പര്യാപ്തമാക്കുന്ന തരത്തിലാണ് കൈറ്റ് ആക്ടിവിറ്റി ബുക്കുകള്‍ തയാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.