രാഷ്ട്രീയ എതിരാളികൾ ശത്രുരാജ്യങ്ങളേക്കൾ ക്രൂരമായി പെരുമാറുന്നു -അരുൺ ജെയ്റ്റ്‌ലി
text_fieldsതിരുവനന്തപുരം: സി.പി.എം നിലപാടുകളോട് യോജിക്കാത്തവരോട് ശത്രുരാജ്യങ്ങളേക്കാള്‍ ക്രൂരമായാണ് പെരുമാറുന്നതെന്ന് കേന്ദ്ര ധന, പ്രതിേരാധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിെൻറ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൂരത എല്ലാ അതിര്‍ത്തികളെയും ലംഘിച്ചിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികൾ ശത്രുരാജ്യങ്ങളേക്കാള്‍ ക്രൂരമായി പെരുമാറുന്ന സാഹചര്യമാണിതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുന്നവരെ ശാരീരികമായി ഉന്‍മൂലനം ചെയ്യുന്ന സംസ്ഥാന സര്‍ക്കാറിെൻറ നടപടി ആശാസ്യമാണോ. അക്രമങ്ങള്‍ നടക്കുമ്പോള്‍ അവ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ബി.ജെ.പിയുടെ എല്ലാ പിന്തുണയും കേരളത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട ആർ.എസ്.എസ് ശ്രീകാര്യം കാര്യവാഹക് രാജേഷിെൻറ വീട് സന്ദർശിച്ച കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി കുടുംബാംഗങ്ങളോട് സംസാരിച്ചു. ജെയ്റ്റ്ലിക്കൊപ്പം ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനും മുൻ പ്രസിഡൻറ് വി.മുരളീധരനും അനുഗമിച്ചു.
രാജേഷിെൻറ ഭാര്യയോടും മറ്റ് ബന്ധുക്കളോടും വിവരങ്ങൾ ആരാഞ്ഞ ജെയ്റ്റ്‌ലി അവരെ ആശ്വസിപ്പിച്ചു. പ്രദേശത്ത് പാർട്ടി പ്രവർത്തകരും തടിച്ചുകൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.