ഇടതു സർക്കാർ വരുേമ്പാഴെല്ലാം അക്രമം കൂടുന്നു- ജെയ്റ്റ്ലി
text_fieldsതിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുേമ്പാഴെല്ലാം കേരളത്തിൽ അക്രമം ക്രമാതീതമായി വർധിക്കുകയാണെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ബി.ജെ.പി പ്രവർത്തകരെ തെരഞ്ഞുപിടിച്ച് നടത്തുന്ന ആക്രമണത്തിെൻറ ഉത്തരവാദിത്തം സർക്കാറിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം ആക്രമണത്തിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് കുടുംബങ്ങളെ സന്ദർശിച്ചശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭീകരരെ പോലും നാണിപ്പിക്കുന്ന വിധമാണ് കൊലപാതകം അരങ്ങേറുന്നത്. ദേഹമാസകലം പരിക്കേൽപ്പിച്ചാണ് ശ്രീകാര്യത്തെ രാജേഷിനെ വകവരുത്തിയത്. പൊലീസ് നോക്കിനിൽക്കെയാണ് ആക്രമണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്തരം സംഭവമെങ്കിൽ അവാർഡുകൾ തിരിച്ചേൽപ്പിക്കുക വരെ ചെയ്യാൻ ആളുണ്ടാകും. ആർ.എസ്.എസ് ആക്രമണത്തിൽ സി.പി.എമ്മുകാർക്കും ജീവനഹാനി സംഭവിച്ചുവെന്ന് പറയുന്നത് സംഭവം ന്യായീകരിക്കാനുള്ള ശ്രമമാണ്. നിങ്ങൾ (മാധ്യമപ്രവർത്തകർ) ഇത്തരം പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കരുത്. അക്രമികൾ തന്നെ ഇരകളായി ചിത്രീകരിക്കപ്പെടുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാനാണ്. അക്രമത്തിനിരയായ സി.പി.എം പ്രവർത്തകരെ കാണുന്നതിന് തടസ്സമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം പുനഃസ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജെയ്റ്റ്ലി പറഞ്ഞു. സമാധാന ശ്രമങ്ങൾക്ക് സംസ്ഥാന ബി.ജെ.പി ഘടകത്തിന് കേന്ദ്ര നേതൃത്വത്തിെൻറ പൂർണ പിന്തുണയുണ്ടാകും.
രാഷ്ട്രീയ സംഘർഷങ്ങളിൽ ഇരുപക്ഷത്തും പരിക്കുണ്ടല്ലോയെന്ന ചോദ്യത്തിന് ബി.ജെ.പി പ്രവർത്തകർക്ക് എന്ത് സംഭവിച്ചുവെന്നാണ് പാർട്ടി നോക്കുന്നതെന്നായിരുന്നു ജെയ്റ്റ്ലിയുടെ മറുപടി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആർ.എസ്.എസ് ആവശ്യം ചൂണ്ടിക്കാട്ടിയപ്പോൾ കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകുന്നതിനല്ല തെൻറ സന്ദർശനമെന്നും അദ്ദേഹം പ്രതികരിച്ചു. അക്രമ സംഭവങ്ങളുണ്ടായ സമയങ്ങളിൽ ഗവർണർ മുഖ്യമന്ത്രിയെ വിളിപ്പിച്ചതിൽ അസ്വാഭാവികതയൊന്നുമില്ല. ഗവർണറുടെ ജോലിയാണ് അദ്ദേഹം നിർവഹിച്ചത്. കാസർകോട് റിയാസ് മൗലവി, െകാടിഞ്ഞി ഫൈസൽ കൊലപാതക കേസുകളിൽ ആർ.എസ്.എസ് പ്രതികളായതിനെ കുറിച്ച ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ക്രമസമാധാനം നിലനിർത്തേണ്ടത് പൊലീസിെൻറ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോഴ സംഭവത്തിൽ ആരോപണ വിധേയരായ ബി.ജെ.പി നേതാക്കൾക്കെതിരെ നടപടിയുണ്ടാകും. കേരളത്തിലെ ബി.ജെ.പി നേതാക്കളെ കുറിച്ച് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും അരുൺ ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.