കത്ത് വ്യാജം: ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകും
text_fieldsതിരുവനന്തപുരം: തിരുവനന്തപരും നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് കത്ത് നൽകിയ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രൻ മുഖമന്ത്രിക്ക് പരാതി നൽകും. നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകുക. നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കത്ത് താൻ എഴുതിയതല്ലെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. പാർട്ടിക്ക് നൽകിയ വിശദീകരണത്തിലാണ് മേയർ ഈ കാര്യം വ്യക്തമാക്കിയത്.
മേയറുടെ കത്ത് ചോർന്നതിനു പിന്നിൽ സി.പി.എം തിരുവനന്തപുരം ജില്ല നേതൃത്വത്തിൽ കടുത്ത വിഭാഗീയതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒപ്പം നഗരസഭ പാർലമെന്ററി പാർട്ടിയിലെ അധികാരത്തർക്കവും കാരണമായെന്നാണ് സൂചന. ജില്ലയിലെ മുതിർന്ന നേതാക്കൾ ഇക്കാര്യത്തിലെ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിക്കും. നഗരസഭ ഭരണത്തിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്. കത്ത് ചോർച്ചയിൽ പരാതി നൽകുമെന്ന് മേയർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.