അൻവറിന്റേത് അധികാര ദുർവിനിയോഗം –ആര്യാടൻ മുഹമ്മദ്
text_fieldsമലപ്പുറം: കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കുമായി ബന്ധെപ്പട്ടുയർന്ന ക്രമക്കേടുകളിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മുൻമന്ത്രി ആര്യാടൻ മുഹമ്മദ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിജിലൻസ് അന്വേഷണമാണ് അഭികാമ്യം. നിയമവിരുദ്ധ പ്രവൃത്തി നടന്നിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. ഗ്രാമപഞ്ചായത്ത് മൂന്ന് തവണ അൻവറിന് പിഴയിട്ടു. മൈനിങ് ആൻഡ് ജിയോളജി, ഫയർ ആൻഡ് സേഫ്റ്റി വകുപ്പുകളുടെ അനുമതി ഉണ്ടായിരുന്നില്ല.
മലിനീകരണ നിയന്ത്രണ ബോർഡ് അപേക്ഷ തള്ളിയതിനാൽ അതുവെച്ച് സമ്പാദിച്ച പഞ്ചായത്ത് ലൈസൻസിെൻറ സാധുത ഇല്ലാതാവും. എം.എൽ.എയായ ശേഷമാണ് അൻവർ പല വകുപ്പുകളിൽനിന്ന് അനുമതി സമ്പാദിച്ചത്. ഇത് അധികാരദുർവിനിയോഗമാണ്. യു.ഡി.എഫ് സർക്കാർ പ്രവൃത്തി തടയാതിരുന്നതെന്താണെന്ന ചോദ്യത്തിന് അത് അന്ന് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് ആര്യാടൻ പറഞ്ഞു. റീഗൾ എസ്റ്റേറ്റ് ഉടമ മുരുകേശ് നരേന്ദ്രൻ തെൻറ ബിനാമിയാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.